News

ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ബിഎഫ്‌ഐഎല്ലും ജൂലൈ നാലിന് ലയിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡും (ബിഎഫ്‌ഐഎല്‍) ലയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലയനം ജൂലൈ നാലിന് നടന്നേക്കും. ജൂണ്‍ 10 ന് നാഷണല്‍ കമ്പനി ലോ ട്രെബ്യൂണലിനെ സമീപിച്ച് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ലയനത്തിന് ട്രെബ്യൂണലിന്റെ അനുമതി ലഭിച്ചെന്നാണ് ഇരുവിഭാഗം കമ്പനി അധികൃതരും അറിയിച്ചിട്ടുള്ളത്. ലയനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 

അതേസമയം ലയനവുമായി ബന്ധപ്പെട്ട  കാര്യങ്ങളില്‍ ഇരുവിഭാഗം കമ്പനി പ്രതിനിധികളും മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ലയനം സാധ്യമാക്കാന്‍ ഇരുവിഭാഗം കമ്പനികളും കഴിഞ്ഞ വര്‍ഷമാണ് പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ലയനം സാധ്യമായാല്‍ ഇരുവിഭാഗത്തിനും വലിയ നേട്ടമാണ് ഉണ്ടാവുക. അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ ലയനത്തിലൂടെ ബിഎഫ്‌ഐഎല്ലിന് ലഭിച്ചേക്കും. 

എന്നാല്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ നാലാംപാദത്തിലെ അറ്റാദായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ജൂലൈ 12 ന് മൊത്ത വരുമാന കണക്കും, സംയോജിത അറ്റാദാച കണക്കും പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലയനത്തിലൂടെ കൂടുതല്‍ നേട്ടം കൊയ്യാനാവുക ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles