ഇന്‍ഡസ് ബാങ്കിന്റെ നിക്ഷേപ സമാഹരണം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്; മോശം ധനസ്ഥിതിയില്‍ പ്രതീക്ഷയില്ലെന്ന വിലയിരുത്തലും; ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍ യോഗവും മാറ്റിവെച്ചു
മുംബൈ:രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലൊന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ നമാറ്റിവെച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍്ട്ട്. ടയര്‍ ഒന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് മാറ്റിവെച്ചത്. നിലവിലെ മോശം ധനസ്ഥിതിയും, കൊറോണ വൈറസ് മൂലമുണ്ടായ മാന്ദ്യവുമാണ് നിക്ഷേപ സമാഹരണം മാറ്റിവെക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ന് ബാങ്ക് നടത്താനിരുന്ന ബോര്‍ഡ് മെമ്പര്‍ യോഗവും മാറ്റിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എടി -1 ഇന്‍സ്ട്രുമെന്റ് അല്ലെങ്കില്‍ ടയര്‍ -2 ക്യാപിറ്റല്‍ വഴി പ്രാദേശികമായോ, അല്ലെങ്കില്‍ വിദേശ കറന്‍സിയില്‍ വായ്പയെടുക്കാനായിരുന്നു ബാങ്കിന്റെ പദ്ധതി.
അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 52.22 ശതമാനമാണ് ആകെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റലാഭം 1,401 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലഭാമായി രേഖപ്പെടുത്തിയത് 920.34 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്.
ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്ധിച്ചിട്ടുണ്ടെവന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 32 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 2,909.35 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിഷ്ക്രിയ ആസ്തി 1.09 ശതമാനത്തില്‍ നിന്ന് 2.09 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍