News

ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടുത്തയാഴ്ച്ച ഇന്ത്യയിലേക്കെത്തും; മോദിയുമായി സൗഹൃദം സ്ഥാപിക്കുക ലക്ഷ്യം; പ്രധാനമന്ത്രിയുമായുള്ള ജെഫ് ബെസോസിന്റെ സൗഹൃദം ഇ-കൊമേഴ്‌സ് വിപണി ശക്തിപ്പെടുത്തുക ലക്ഷ്യം

ആമസോണ്‍  മേധാവി ജെഫ് ബെസോസ്  അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകണം നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജെഫ് ബെസോസ് കൂടിക്കാഴ്ച്ച നടത്തിയേക്കും. ചെറുകിട -ഇടത്തരം സംഭരങ്ങളുമായി ബന്ധപ്പെട്ട് ജെഫ് ബെസോസ് പങ്കെടുത്തേക്കുമെന്നാണ് സൂചന.  ജനുവരി 15-16 തലസ്ഥാന നഗരയില്‍ നടക്കുന്ന പരിപാടിയിലാണ് ജെഫ് ബെസോസ് പങ്കെടുക്കുക. എന്നാല്‍ ജെഫ് ബെസോസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആമസോണ്‍ ഔദ്യോഗിക  പ്രതികരണം നടത്തിയിട്ടില്ലെന്നാണ് വിവരം.  

രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇ-കൊമേഴ്‌സ് കമ്പനിയാണ് ആമസോണ്‍. നടപ്പുവര്‍ഷം കമ്പനിയുടെ ഇ-കൊമേഴ്‌സ് ശൃംഖല വികസിപ്പിക്കുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.   അതേസമയം ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് അടക്കമുള്ള കമ്പനികള്‍ വന്‍  വിലക്കിഴിവ് പ്രഖ്യാപിക്കുന്നത് മൂലം രാജ്യത്തെ സാധാരണ വ്യാപാരികളെ ബാധിക്കുന്നുണ്ടെന്ന ആക്ഷപവും നിലനില്‍ക്കുന്നുണ്ട്.  

അതേസമയം ഇന്ത്യയില്‍ ഓണ്‍ ഭക്ഷണ വിതരണമടക്കമുള്ള സംരംഭങ്ങളിലേക്ക് പ്രവേശിച്ച് തങ്ങളുടെ ഇ-കൊമേഴ്‌സ് വിപണിയെ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ബെസോസ് റെഗുലേറ്ററി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ പുതിയ  ബിസിനസ് ശൃംഖല വളര്‍ത്തിയെടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.  

ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയില്‍  കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. റിലയന്‍സ് റീട്ടെയ്ല്‍  വികസിപ്പിക്കുകയും, മത്സരം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ ആമസോണ്‍.  കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോണ്‍ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയന്‍സ് ശക്തമായ മത്സരവുമായി മുന്‍പോട്ട് പോകാന്‍ തീരാുമാനിച്ചിട്ടുള്ളത്.    

ആമസോണ്‍ പ്ലാറ്റ് ഫോമിലൂടെ  ഫ്യൂച്ചര്‍ റീട്ടെയ്ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്ക്, പാദരക്ഷകള്‍, മറ്റ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുക എന്നതാണ് കമ്പനി നിലവില്‍  ലക്ഷ്യമിടുന്നത്. നിലവില്‍ ബിഗ് ബസാര്‍, ഫുഡ് ഹാള്‍ അക്കമുള്ള സ്റ്റോറുകള്‍ രാജ്യത്തുടനീളം ഫ്യൂച്ചര്‍ റീട്ടെയ്ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 25 ഗരങ്ങളില്‍ തങ്ങളുടെ പുതിയ  ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു.   രാജ്യത്തെ 22 നഗരങ്ങളിലേക്കാണ് തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിച്ചിട്ടുള്ളത്.

Author

Related Articles