ഹിറ്റാച്ചി പ്രൊക്യുര്‍മെന്റ് സര്‍വീസുമായി ഇന്‍ഫോസിസിന്റെ സംയുക്ത സംരംഭം ആരംഭിച്ചു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസ് പുതിയ സംയുക്ത സംരംഭത്തിനായി ഹിറ്റാച്ചി, പാനസോണിക് കോര്പ്പറേഷന്, പസോനാ ഇന്ക് എന്നിവയുമായി കരാര്‍ പൂര്‍ത്തീകരിച്ചു. ജപ്പാനീസ് മാര്‍ക്കറ്റിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ഇന്‍ഫോസിസ് ഇങ്ങനൊരു സംയുക്തസംരംഭത്തിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഫോസിസ് ഈ പങ്കാളികളുമായി കരാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇന്‍ഫോസിസ് ഹിറ്റാച്ചിയുടെ മെറ്റീരിയല്‍സ് പര്‍ച്ചേസിംഗ് വിഭാഗമായ ഹിറ്റാച്ചി പ്രൊക്യുര്‍മെന്റിന്റെ വിഹിതം സ്വന്തമാക്കുകയായിരുന്നു. 81 ശതമാനം ഓഹരികള്‍ 2,762 ദശലക്ഷം യെന്‍ (174.58 കോടി രൂപ) യാണ് പരിഗണിച്ചത്. ഹിറ്റാച്ചി, പാനസോണിക്, പസനോ എന്നിവയാണ് കമ്പനിയുടെ ന്യൂനപക്ഷ ഉടമസ്ഥര്‍.
പുതിയ സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഷീനിചിറോ നാഗഗട്ടയെ നിയമിച്ചതായി ഇന്‍ഫോസിസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംരഭത്തിന് ജപ്പാനില്‍ ആസ്ഥാനം വഹിക്കും. 200 ലേറെ ജീവനക്കാര്‍ സ്ഥാപനത്തിന്റെ ഭാഗമാകുകയും ചെയ്യും. ഹിറ്റാച്ചി 2 ശതമാനം വീതം പാനാസോണിക്, പസോന എന്നിവയ്ക്ക് കൈമാറും. ശേഷിക്കുന്ന 15 ശതമാനം കൈവശം വയ്ക്കും. പ്രോക്യുര്‍മെന്റ് പ്രോസസിലെ റോബോട്ടിക് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ഫോസിസിനുള്ള മികവ് ജപ്പാനിലെ വിപണിവ്യാപനത്തിന് ഉപകരിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍