News

ഇന്‍ഫോസിസിലെ കോടിപതികളുടെ എണ്ണത്തില്‍ വര്‍ധന; ഒരു കോടി രൂപയിലേറെ വരുമാനം നേടുന്നവരുടെ എണ്ണം 74ആയി

ബെംഗളുരു: ഒരു കോടി രൂപയിലേറെ വരുമാനം നേടുന്ന ഇന്‍ഫോസിസിലെ ജീവനക്കാരുടെ എണ്ണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 74ആയി വര്‍ധിച്ചു. മുന്‍വര്‍ഷം 64 പേരാണ് ഈ ഗണത്തിലുണ്ടായിരുന്നത്. നിശ്ചിത തുക ശമ്പളത്തിനു പുറമെ, സ്റ്റോക്ക് ഇന്‍സെന്റീവുകള്‍ കൂടി ലഭിച്ചതോടെയാണ് കോടീശ്വരന്മാരായ ശമ്പള വരുമാനക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

2020 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 1,89,640 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പ്രവര്‍ത്തന മികവുള്ള ജീവനക്കാരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി യോഗ്യരായ ജീവിക്കാര്‍ക്ക് കമ്പനി ഓഹരികള്‍ നല്‍കുന്നത് പതിവാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍, ഇന്‍ഫോസിസിന്റെ സിഇഒയായ സലില്‍ പേരേഖിന്റെ ശമ്പളം ഉള്‍പ്പെടുയള്ള മൊത്തം വരുമാനം 39 ശതമാനം വര്‍ധിച്ച് 34.27 കോടിയായി. ശമ്പളയിനത്തില്‍ 16.85 കോടി രൂപയും ഓഹരി വിഹിതമായി 17.04 കോടി രൂപയും മറ്റിനത്തില്‍ 38 ലക്ഷം രൂപയുമാണ് പരേഖിന് ലഭിച്ചത്. ജീവനക്കാരുടെ ശമ്പളത്തില്‍ കഴിഞ്ഞ സാമ്പത്തിവര്‍ഷം ശരാശരി 10 ശതമാനമാണ് വര്‍ധനവുണ്ടായത്.

Author

Related Articles