ഇന്‍ഫോസിസിന്റെ വിപണിമൂല്യം 5 ലക്ഷം കോടി മറികടന്നു; ഓഹരി വില കുതിച്ചു
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇന്‍ഫോസിസിന്റെ ഓഹരി വില കുതിച്ചു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു.
രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 20.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31 ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത്.
ടി.എസി.എസ് കഴിഞ്ഞാല്‍ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇന്‍ഫോസിസ്. ഈവര്‍ഷം തുടക്കംമുതലുള്ള കണക്കെടുത്താല്‍ ഓഹരിവിലയില്‍ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68ശതമാനം ഉയരുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍