News

വന്‍ അവസരം; 55000 പുതുമുഖങ്ങളെ തേടുന്നതായി ഇന്‍ഫോസിസ്

പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരം. 55000 പുതുമുഖങ്ങളെ തേടുന്നതായി ഇന്‍ഫോസിസ്. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് ആണ് ഫെബ്രുവരി 16 ന് നടന്ന നാസ്‌കോം ടെക്‌നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറം 2022ല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ 55,000 കോളേജ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യും, അത് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. അടുത്ത വര്‍ഷം ഞങ്ങള്‍ അത്രയും അല്ലെങ്കില്‍ അതിലും ഉയര്‍ന്ന സംഖ്യയാകും നിയമിക്കുക. എല്ലായ്‌പ്പോഴും മികച്ച സ്‌കില്‍ ഡെവലപ്മെന്റ് നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോളേജ് ബിരുദധാരികള്‍ ചേരുമ്പോള്‍ കമ്പനിക്ക് ഒരു സമഗ്ര പരിശീലന പരിപാടിയുണ്ട്-ആറിനും 12 ആഴ്ചയ്ക്കും ഇടയില്‍. കോബാള്‍ട്ട്, ഡിജിറ്റല്‍ കഴിവുകള്‍ എന്നിവയുള്‍പ്പെടെ സ്ഥാപനത്തിന്റെ രീതികളെക്കുറിച്ചും അത് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ പരിശീലിപ്പിക്കപ്പെടുന്നു, അങ്ങനെ അവര്‍ മികച്ച ഉല്‍പ്പാദനക്ഷമതയുള്ള ജീവനക്കാരായി ഉയരും.

ഈ വര്‍ഷം കമ്പനി നിയമിക്കുന്ന 55,000 പേരില്‍ 52,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും 3,000 പേര്‍ പുറത്തുനിന്നുള്ളവരുമായിരിക്കുമെന്നാണ് അറിയുന്നത്. ജീവനക്കാരുടെ റീസ്‌കില്ലിംഗ് പ്രോഗ്രാമുകളിലും ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പരേഖ് പറയുന്നു. കോഗ്‌നിസെന്റ് 50000 ഇന്ത്യക്കാരെ പുതുതായി നിയമിക്കുമെന്ന് ഫെബ്രുവരി ആദ്യവാരം അറിയിച്ചിരുന്നു. കോഗ്‌നിസെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള നിയമന സംഖ്യകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. കഴിഞ്ഞ വര്‍ഷം കമ്പനി 33,000 പുതുമുഖങ്ങളെയാണ് തങ്ങളുടെ സ്റ്റാഫ് പൂളിലേക്ക് ചേര്‍ത്തത്.

Author

Related Articles