News

ഇന്‍ഫോസിസ് ലാഭത്തില്‍ ഇടിവ്; ലാഭം 5129 കോടി രൂപയില്‍ നിന്ന് 3610 കോടി രൂപയായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് ലാഭത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം കുറവാണ് അറ്റാദയത്തിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ അറ്റാദയത്തില്‍ 5129 കോടിയില്‍ നിന്ന് 3610 കോടി രൂപയായി താഴ്ന്നുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. ഇത്  29.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 

സെപ്റ്റംബറിലവസാനിച്ച കണക്കുകള്‍ പ്രകാരം 12.2 ശതമാനമാണ് ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ  വരുമാനത്തില്‍ കുറവ് ഉണ്ടായിട്ടുള്ളത്. 214000കോടി രൂപയാണ് വിറ്റ് വരവ് നേടിയിട്ടുള്ളത്.  വരുമാനം 20.3 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഇടിവാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത്.

 

Author

Related Articles