News

ഇന്‍ഫോസിസ് അറ്റാദായത്തില്‍ 17.5 ശതമാനം വര്‍ധന; ലാഭം 5,076 കോടി രൂപ

മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 17.5 ശതമാനം വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5,076 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ബുധനാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 9,200 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഓഹരിയൊന്നിന് 1,750 രൂപയ്ക്കുതാഴെ വില നിശ്ചയിച്ച് പൊതുവിപണിയില്‍ നിന്നാകും മടക്കി വാങ്ങുക. 1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ലാഭവിഹിതമായി മൊത്തം 6,400 കോടിയാണ് ഓഹരി ഉടമകള്‍ക്ക് നല്‍കുക. ഓഹരിയൊന്നിന് 15 രൂപ വീതമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ജൂണ്‍ 19ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണം ചെയ്യുക.

Author

Related Articles