ത്രൈമാസ പാദത്തില്‍ 5,809 കോടി രൂപ അറ്റാദായം കൈവരിച്ച് ഇന്‍ഫോസിസ്
ഐടി ഭീമനായ ഇന്‍ഫോസിസ് 2021 ഡിസംബര്‍ 31-ന് അവസാനിക്കുന്ന ത്രൈമാസത്തില്‍ 5,809 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,197 കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25,927 കോടി രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 31,867 കോടി രൂപയായി.
2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന മാര്‍ഗ്ഗനിര്‍ദ്ദേശം കമ്പനി 19.5-20 ശതമാനമായി പരിഷ്കരിച്ചു. ബുധനാഴ്ച, ഫലങ്ങള്‍ക്ക് മുന്നോടിയായി, എന്‍എസ്ഇയില്‍ ഇന്‍ഫോസിസ് ഓഹരി 1.09 ശതമാനം ഉയര്‍ന്ന് 1,875 രൂപയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, അതേ കാലയളവില്‍ 24.75 ശതമാനം നേട്ടമുണ്ടാക്കിയ നിഫ്റ്റി ഐടി സൂചികയെ മറികടന്ന് സ്റ്റോക്ക് 36.65 ശതമാനം ഉയര്‍ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍