News

ആദായ നികുതി പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഇന്‍ഫോസിസ്

ബെംഗളൂരു: ആദായ നികുതി പോര്‍ട്ടലിലെ ഭൂരിപക്ഷം പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് ഐ.ടി ഭീമന്‍ ഇന്‍ഫോസിസ്. ഇതുവരെ 1.5 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചുവെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി. നികുതിദായകര്‍ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്തുകയാണ്. ഇതുവരെ മൂന്ന് കോടി പേര്‍ പോര്‍ട്ടലിലേക്ക് എത്തുകയും വിജയകരമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ചില യൂസര്‍മാര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇന്‍ഫോസിസ് അറിയിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ ഇന്‍ഫോസിസ് പ്രതിജ്ഞാബദ്ധമാണ്. ആദായനികുതി പോര്‍ട്ടലിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി 750 പേരെ നിയോഗിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പിഴവുകള്‍ പരിഹരിക്കുമെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 15നകം ആദായ നികുതി പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കിയിരുന്നു.

Author

Related Articles