News

ഇന്‍ഫോസിസ് കലൈഡോസ്‌കോപ് ഇന്നവേഷനെ ഏറ്റെടുക്കുന്നു; കരാര്‍ 308 കോടി രൂപയുടേത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഏറ്റെടുക്കുന്നു. 42 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 308 കോടി രൂപ) ചെലവാക്കിയാണ് പ്രൊഡക്ട് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ഏറ്റെടുക്കുന്നത്.

മെഡിക്കല്‍, കണ്‍സ്യൂമര്‍, ഇന്റസ്ട്രിയല്‍ വിപണിയിലാണ് കലൈഡോസ്‌കോപിന്റെ പ്രവര്‍ത്തനം. ഇന്‍ഫോസിസിന് പൂര്‍ണ്ണ ഉടമസ്ഥതയുള്ള സഹസ്ഥാപനം, ഇന്‍ഫോസിസ് നോവ ഹോള്‍ഡിങ്‌സ് എല്‍എല്‍സി വഴിയാണ് ഏറ്റെടുക്കല്‍. 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്രെ അവസാനത്തോടെയാണ് ഇത് ഏറ്റെടുക്കും.

കലൈഡോസ്‌കോപ് 2019 ഡിസംബര്‍ 31 ന് 20.6 ദശലക്ഷം ഡോളര്‍ വരുമാനമാണ് നേടിയത്.  ഇന്‍ഫോസിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ കലൈഡോസോക്പിന് വേഗത്തില്‍ കൂടുതല്‍ വളര്‍ച്ച നേടാനാവുമെന്ന് കമ്പനിയുടെ സിഇഒയും സഹ സ്ഥാപകനുമായ മാറ്റ് കോര്‍ണൂ പറഞ്ഞു. ഇരു കമ്പനികളും ഒരേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ജീവനക്കാര്‍ക്ക് എല്ലാവര്‍ക്കും കൂടുതല്‍ മികച്ച തൊഴില്‍ സാധ്യതകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Author

Related Articles