വാര്ഗാര്ഡുമായി 1.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാടിലേര്പ്പെട്ട് ഇന്‍ഫോസിസ്
ബെംഗളൂരു: ഇന്‍ഫോസിസ് ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയാണ്. ഇപ്പോഴിതാ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടാണ് ഇന്‍ഫോസിസ് നടത്തിയിരിക്കുന്നത്. 1.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാട്. അമേരിക്കന്‍ ഭീമന്മാരായ വാര്ഗാര്ഡുമായാണ് ഇന്‍ഫോസിസ് പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്ത് വര്‍ഷം വരെ നീണ്ടുനിന്നേക്കാവുന്ന ഒന്നാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇടപാട് മൂല്യം 2 ബില്യണ്‍ ഡോളര്‍ വരെ എത്തിയേക്കും എന്നാണ് സൂചന.
ഇന്ത്യന്‍ കമ്പനികളോട് തന്നെ കടുത്ത മത്സരത്തിന് ശേഷമാണ് ഇന്‍ഫോസിസ് ഈ കരാര്‍ സ്വന്തമാക്കിയത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെയാണ്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഇത്രയും വലിയ തുകയുടെ കരാറുകള്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഒന്നാണ്. എന്തായാലും ഈ കരാര്‍ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ ഇന്‍ഫോസിസ് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പല പ്രമുഖരേയും മറികടന്നാണ് ഇന്‍ഫോസിസ് ഈ നേട്ടം സ്വന്തമാക്കിയത്.
അവസാന റൗണ്ടില്‍ വിപ്രോയുമായുള്ള കടുത്ത മത്സരത്തിന് ഒടുവിലാണ് ഇന്‍ഫോസിസ് ഈ കരാര്‍ നേടിയെടുത്തത്. ഇന്ത്യന്‍ കമ്പനിയായ ടിസിഎസും ഐറിഷ് കമ്പനിയായ ആക്സെന്‍ച്വറും ഈ കരാറിന് വേണ്ടി രംഗത്ത് വന്നിരുന്നു. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസിന് 1.7 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ കിട്ടിയിട്ടുണ്ട് എന്നാണ് അവകാശവാദം. എന്നാല്‍ ഇതും ഇപ്പോഴത്തെ വാന്ഗാര്ഡുമായുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കരാറുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ഫോസിസിന്രെ 3 ശതമാനം ഓഹരികളാണ് വാന്‍ഗാര്‍ഡിന്റെ നിയന്ത്രണത്തില്‍ വരിക. എന്തായാലും അമേരിക്കയിലെ റിട്ടയര്‍മെന്റ് സര്‍വ്വീസ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കരാറുകള്‍ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്‍ഫോസിസ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍