News

ഓഹരി വിപണിയിലേക്കില്ല; ഐപിഒയില്‍ നിന്ന് പിന്മാറി ഐനോക്‌സ് ഗ്രീന്‍ എനര്‍ജി

ഓഹരി വിപണിയിലേക്ക് എത്താനുള്ള പദ്ധതികള്‍ ഒഴിവാക്കി ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (ഐജിഇഎസ്എല്‍). 740 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഓഫര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഐനോക്സ് വിന്‍ഡ് അറിയിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 370 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. കൂടാതെ ഇക്വിറ്റി സ്റ്റോക്കുകളുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ (ഒഎഫ്എസ്) വഴി 370 കോടിയും സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ഫെബ്രുവരി ഏഴിനാണ് ഐപിഒയുടെ ഭാഗമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തത്. അതേസമയം, ഐപിഒയ്ക്കുള്ള കരട് ഓഫര്‍ രേഖകള്‍ ഏപ്രില്‍ 28ന് പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കാറ്റാടി ഫാം പദ്ധതികളുടെ ദീര്‍ഘകാല പ്രവര്‍ത്തനവും പരിപാലനവും സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് ഐനോക്‌സ് ഗീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (ഐജിഇഎസ്എല്‍).

Author

Related Articles