News

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചെറുകിട നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക ഉപകരണങ്ങളിലുടനീളം പലിശനിരക്ക് കുറയുന്നതിനാല്‍, ചെറുകിട സമ്പാദ്യത്തിന്റെയുെ നിരക്ക് കുറയ്ക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. 

എന്നാല്‍ കോവിഡ് 19 മൂലം ജനങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. നേരത്തേ ഏപ്രില്‍-ജൂണ്‍ പാദത്തിലെ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നെങ്കിലും അത് പിന്‍വലിക്കുകയായിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെട്ടവരുടെ എതിര്‍പ്പ് പശ്ചിമ ബംഗാളിലെയും ആസാമിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിലായിരുന്നു ഇത്.   

ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും ചെറുകിട സമ്പാദ്യത്തിന് 4 ശതമാനം പലിശ ലഭിക്കുന്നത് തുടരും. 1 വര്‍ഷത്തെ കാലപരിധിയുള്ള സ്ഥിര നിക്ഷേപ നിരക്കും 5.5 ശതമാനമായി തുടരും. അതുപോലെ തന്നെ 5 വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപം 5.8 ശതമാനമായി തുടരുമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

Author

Related Articles