അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും 100 ഡോളറില്‍ താഴെ; ഇന്ത്യയില്‍ വില കുറയുമോ?
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 98.48 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 4.30 ഡോളറിന്റെ കുവാണുണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 93.91 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.35 ഡോളറിന്റെ കുറവാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയില്‍ ഉണ്ടായത്.
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ 20 ദിവസത്തിനിടെ 14 തവണയാണ് ഇന്ത്യയില്‍ എണ്ണവില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 22ന് ശേഷം ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 10 രൂപയോളമാണ് എണ്ണകമ്പനികള്‍ കൂട്ടിയത്. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. നേരത്തെ ആകെ ഇറക്കുമതിയുടെ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ മാത്രമാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നത്. യു.എസ് ഉപരോധങ്ങള്‍ക്കിടെയും ഇത് വലിയ രീതിയില്‍ വര്‍ധിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍