നിക്ഷേപകര്‍ക്ക് എവിടെയൊക്കെ നേട്ടം ഉണ്ടാകും; 10 വര്‍ഷം മുന്‍പ് നിക്ഷേം നടത്തിയ ആള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപ
എങ്ങനെയൊക്കെ നമുക്ക് പണം സമ്പാദിക്കാന്‍ സാധിക്കും. ഓഹരി വിപണിയെ പറ്റി നിലവില്‍ പലര്‍ക്കും ആശങ്കകളുണ്ട്. ക്ഷമയാണ് ഓഹരി വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏതൊരാള്‍ക്കും വേണ്ടത് ക്ഷമയാണ്. ക്ഷമയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഓഹരി വിപണിയില്‍ നിന്ന് വന്‍ നേട്ടം കൊയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. അത്തരം നേട്ടങ്ങളുടെ ഉദാഹരണങ്ങള്‍ നമുക്ക് മുന്പില് തന്നെ ഒരുപാടുണ്ട്. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്പനികള്‍ പോലും ഇന്നുണ്ടെന്ന് വ്യക്തമാണ്.
പ്രമുഖ കമ്പനി ഗ്രൂപ്പുകളിലൊന്നായ സഫാരി ഇന്‍ഡസ്ട്രീസ് നിക്ഷേപകന് സമ്മാനിച്ചത് 10,000ത്തിലധികം ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വന്‍ നേട്ടമാണ് നിക്ഷേപകന് ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കുകയെന്നത് വ്യക്തം. സഫാരിയുടെ ഓഹരി വില 2009 ലും 2010 ലും താരതമ്യം ചെയ്യുമ്പോള്‍ വര്ധനവാണ്ടുയിട്ടുണ്ട്. 2009 ല്‍ ഓഹരി വില അഞ്ച് രൂപയായിരുന്നത് ഇപ്പോള്‍ അതായത് 2019 ല്‍ 532.10 രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
പത്തുവര്‍ഷംകൊണ്ട് കമ്പനിയുടെ ഓഹരി വില 11,000 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത് 10 വര്‍ഷം മുന്‍പ് ഒരു ല്ക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കും എന്നാണ്. പത്ത് വര്‍ഷം മുന്‍പ് നിക്ഷേപം നടത്തിയ ഏതൊരാള്‍ക്കും 1.17 കോടി രൂപയോളം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ഓഹരി വിപണിയില്‍ നിന്ന് ഇത്രയധികം നേട്ടം കൊയ്യാന്‍ പ്രധാനമായും വേണ്ടത് ക്ഷമ തന്നെയാണ്. ദീര്‍ഘ വീക്ഷണത്തോടെ നിക്ഷേപ സാധ്യതകളും നേട്ടങ്ങളും കണ്ടറിയണം.
സഫാരിയുടെ മൂല്യത്തിലടക്കം വന്‍ വര്‍ധനവാണ് ഇതിനകം തന്നെ ഉണ്ടായിട്ടുള്ളത്. 1263 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യമായി ഉയര്‍ന്നത്. സഫാരിയില്‍ നിക്ഷേപമിറക്കുന്ന ഏതൊരാള്‍ക്കും അവരുടെ താത്പര്യങ്ങള്‍ ഉണ്ടാകുമെന്ന അഭിപ്രായമാണ് ഇപ്പോള്‍ ശക്തമായിട്ടുള്ളത്. വിഐപി, സ്കൈ ബാഗ്സ്, സാംസോണറ്റ് തുടങ്ങിയ കമ്പനികളാണ് സഫാരിയുടെ പ്രധാന എതിരാളികള്‍. ഇതില്‍ വിഐപിയുടെ ഓഹരികളില്‍ 10 വര്‍ഷത്തിനിടെ 1500 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍