എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കപ്പെട്ടു; നിക്ഷേപകര്‍ തിരിച്ചെടുത്തത് 10,468 കോടി രൂപ
തുടര്‍ച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപകര്‍ പണം പിന്‍വലിച്ചു. ഫെബ്രുവരിയില്‍ 10,468 കോടി രൂപയാണ് നിക്ഷേപകര്‍ തിരിച്ചെടുത്തത്. അതേസമയം, ഫെബ്രുവരിയില്‍ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപമായെത്തി. ജനുവരിയില്‍ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത്. അസോസിയേഷന് ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യാണ് ചൊവാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്.
നിക്ഷേപം പിന്‍വലിക്കല്‍ തുടരുമ്പോഴും ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വര്‍ധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയില്‍ ഇത് 30.5 ലക്ഷം കോടി രൂപയായിരുന്നു. ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാ വിഭാഗം ഫണ്ടുകളില്‍ നിന്നും ഫെബ്രുവരിയില്‍ നിക്ഷേപകര്‍ പണം തിരിച്ചെടുത്തു.
സെബിയുടെ നിര്‍ദേശത്തെതുടര്‍ന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളില്‍ നിന്നാണ് കൂടുതല്‍ തുക പിന്‍വലിച്ചത്. ഇത് 10,431 കോടി രൂപയാണ്. 2020 ഡിസംബറില്‍ 10,147 കോടി രൂപയും നവംബറില്‍ 12,917 കോടി രൂപയും ഒക്ടോബറില്‍ 2,725 കോടി രൂപയും സെപ്റ്റംബറില്‍ 734 കോടി രൂപയും ഓഗസ്റ്റില്‍ 4000 കോടി രൂപയും ജൂലായില്‍ 2,480 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് പിന്‍വലിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍