News

കേരളത്തില്‍ വന്‍ നിക്ഷേപത്തിന് തയ്യാറായി ഐഒസി; 500 കോടി നിക്ഷേപിക്കും; എല്ലാ ജില്ലകളും ഇവി സ്റ്റേഷനുകളും സ്ഥാപിക്കും

ന്യഡല്‍ഹി:  സംസ്ഥാനത്ത് പ്രകൃതിവാതക  വിതരണം ശക്തമാക്കാനുള്ള നീക്കത്തിലാണ്  ഐഒസി. ഇതിനായി കേരളത്തില്‍ 500 കോടി രൂപയോളം നിക്ഷേപം നടത്താനാണ് ഐഒസിയുടെ പ്രധാന നീക്കം. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 സിഎന്‍ജി സ്റ്റേഷനുകള്‍ തുറക്കുമെന്നാണ് പ്രഖ്യാപനം. ഉടന്‍ തന്നെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക് ചാര്‍ജ്ജിംഗ്  കേന്ദ്രങ്ങളും സ്ഥാപിച്ചേക്കും.   

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് ആറ് സിഎന്‍ജി പമ്പുകള്‍ മാത്രമാണ്. ഇതിനോടൊപ്പം 20 എണ്ണം അധികം വൈകാതെ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്തും, തൃശൂരുമാണ് സിഎന്‍ജി പമ്പുകള്‍ ഉടന്‍ വരിക. രണ്ട് വര്‍ഷത്തില്‍ സംസ്ഥാനത്തെ സിഎന്‍ജി പമ്പുകളുടെ എണ്ണം 200 ആകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.

രണ്ട് എണ്ണത്തില്‍ നിന്ന് ഇലക്ട്രോണിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണവും ഏപ്രില്‍ മാസത്തിനുള്ളില്‍ 14 എണ്ണമാക്കി ഉയര്‍ത്തും. റീട്ടെയില്‍ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന് 500 കോടി രൂപയുടെ നിക്ഷേപിക്കും. സംസ്ഥാനത്തെ ഇന്ധന വിതരണത്തില്‍ 43 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,000 കോടി രൂപയുടെ വിറ്റുവരാണ് ഐഒസിക്ക് സംസ്ഥാനത്തുണ്ടായത്.

അതുപോലെ തന്നെ, 2021 മാര്‍ച്ചോടെ 100 ശതമാനം സൗരോര്‍ജ്ജ വിതരണത്തിനായി റീട്ടെയില്‍~ഔട്ട്ലെറ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  നിലവില്‍ 432 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പൂര്‍ണ്ണമായും ഭാഗികമായോ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

Author

Related Articles