ഐപിഎല്‍: പരസ്യദാതാക്കള്‍ ഒഴുക്കിയത് കോടികള്‍; 10 സെക്കന്‍ഡിന് 17.2 ലക്ഷം രൂപ
ഐപിഎല്‍ തരംഗം അലയടിക്കുമ്പോള്‍ ടിവി പരസ്യദാതാക്കള്‍ ഒഴുക്കിയത് കോടികള്‍. ലീഗിന്റെ ഫേസ് 2 വിലേക്കുള്ള 95 ശതമാനത്തോളം പരസ്യസ്ലോട്ടുകളും ഐപിഎല്‍ സംപ്രേഷകരായ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യ വിറ്റുകഴിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് പഴയ പരസ്യക്കാര് ഒഴിച്ചാല്‍ ബാക്കി എല്ലാവരും ഇപ്പോഴും പരസ്യദാതാക്കളായി തുടരുകയാണ്.
ഏറ്റവും പുതിയ ദേശീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐപിഎല്‍ ഫേസ് 2 വിലെ അവശേഷിക്കുന്ന 5% ഇന്വെന്ററികള്ക്കായി ബ്രാന്‍ഡുകള്‍ മത്സരം കൂട്ടുകയാണെന്നാണ്. കോവിഡ് മൂലം നിര്‍ത്തിവയ്ക്കേണ്ടി വന്ന ഐപിഎല്‍ ഫേസ് വണ്ണിലുണ്ടായിരുന്ന എസി, ഫാന്‍ ബ്രാന്‍ഡുകളില്‍ പലരുമാണ് പിന്മാറിയവര്. സമ്മര്‍ സീസണുമായി ബന്ധപ്പെട്ടുകൊണ്ട് പരസ്യങ്ങള്‍ നിര്‍മിച്ച് കാത്തിരുന്നവരാണ് ഇവരില്‍ പലരും. എന്നാല്‍ സീസണ് മാറിയതോടെ അവര്‍ പലരും പിന്മാറി. എന്നാല്‍ വരാനിരിക്കുന്ന ഉത്സവ സീസണ് കൂടെ മുന്നില്‍ കണ്ട് ഐപിഎല്‍ പരസ്യസ്ലോട്ടുകള്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു.
ബാക്കിയുള്ള 5% ഇന്‍വെന്ററി 10 സെക്കന്‍ഡ് സ്ലോട്ടിന് 17.2 ലക്ഷം രൂപയെന്ന നിലയ്ക്ക് സ്റ്റാര്‍ ഇന്ത്യ വിറ്റതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മുഴുവന്‍ സീസണിലുമുള്ള മൊത്തം ബുക്കിംഗ് ഇതോടെ 2,950 കോടി രൂപയിലധികം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍(ഡിജിറ്റല്‍ ടിവി, വെബ്സൈറ്റ്) വരുമാനം വേറെയാണ്. നിലവില്‍ 15 സ്പോണ്‍സര്‍മാരാണ് സ്റ്റാര്‍ നെറ്റ്വര്ക്ക്സിലേക്ക് എഗ്രിമെന്റ് ഒപ്പിട്ടിരിക്കുന്നത്. 12 സ്പോണ്‍സര്‍മാരാണ് ഡിസ്നി+ ഹോട്ട് സ്റ്റാറിലേക്കായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. വിവോ, ആമസോണ്‍ പ്രൈം, സ്വിഗ്ഗി എന്നിവരെല്ലാം ഇതിലുള്‍പ്പെടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍