News

ഐപിഎല്‍ ഔദ്യോഗിക പാര്‍ട്ണറായി ടാറ്റ സഫാരി

മുംബൈ: പുതിയ ടാറ്റ സഫാരി ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പാര്‍ട്ണര്‍. ഈ വര്‍ഷത്തെ ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ ഏപ്രില്‍ ഒമ്പതിന് ചെന്നൈയിലാണ് ആരംഭിക്കുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത ഉള്‍പ്പെടെ ആറ് നഗരങ്ങളിലായി മല്‍സരങ്ങള്‍ നടക്കും. ഫൈനല്‍ മല്‍സരം അഹമ്മദാബാദിലായിരിക്കും.

കഴിഞ്ഞ മാസമാണ് പുതിയ ടാറ്റ സഫാരി എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഹാരിയറിന്റെ അതേ അണ്ടര്‍പിന്നിംഗ്സ് ഉപയോഗിച്ചു. 6, 7 സീറ്റിംഗ് ഓപ്ഷനുകളില്‍ ടാറ്റ സഫാരി ലഭിക്കും.   ഇലക്ട്രിക് സെഡാന്‍ ബിഎംഡബ്ല്യു ഐ4 അനാവരണം ചെയ്തു 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാണ് പുതിയ ടാറ്റ സഫാരി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Author

Related Articles