News

മെയ് മാസത്തില്‍ 5.9 ബില്യണ്‍ ഡോളറിന്റെ എണ്ണ വരുമാനം സ്വന്തമാക്കി ഇറാഖ്

ബാഗ്ദാദ്: മേയില്‍ രാജ്യം 5.9 ബില്യണ്‍ ഡോളറിന്റെ എണ്ണ വരുമാനം സ്വന്തമാക്കിയതായി ഇറാഖ് ഊര്‍ജ മന്ത്രാലയം. ഏപ്രിലിന് സമാനമായി 2.9 മില്യണ്‍ ബാരല്‍ എണ്ണയാണ് മേയിലും ഇറാഖ് കയറ്റുമതി ചെയ്തത്. എന്നാല്‍ ഒരു ബാരലിന് ശരാശരി 62.5 ഡോളര്‍ വില ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.   

പടിഞ്ഞാറന്‍ ഖുര്‍ന ഒന്ന് എണ്ണപ്പാടത്തിലെ 32.7 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ എക്സോണ്‍മൊബില്‍ ആലോചിക്കുന്നുണ്ടെന്നും ഇവ വാങ്ങുന്നതിനായി ഇന്ധന മന്ത്രാലയം അമേരിക്കന്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്നും ഇറാഖ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വന്നുചേര്‍ന്ന കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഏതാണ്ട് 20 ബില്യണ്‍ ബാരലോളം എണ്ണ ശേഖരമുള്ള  ഖുര്‍ന എണ്ണപ്പാടത്തിലെ ഓഹരികള്‍ വില്‍ക്കാന്‍ അമേരിക്കന്‍ കമ്പനിയായ എക്സോണ്‍ പദ്ധതിയിടുന്നത്.

Author

Related Articles