News

ട്രെയിന്‍ യാത്രയില്‍ ഭക്ഷണം കഴിച്ചാല്‍ പോക്കറ്റ് കീറും; ഭക്ഷണവില കുത്തനെ കൂട്ടി റെയില്‍വേ

ട്രെയിന്‍ യാത്രയില്‍ ഇനി മുതല്‍ ഭക്ഷണം കഴിച്ചാല്‍ പോക്കറ്റ് കീറിയേക്കും. ഭക്ഷണനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം.രാജധാനി,ജനശതാബ്ദി,തുരന്തോ അടക്കമുള്ള എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഭക്ഷണവില ഉയര്‍ത്തിയത്. മുകളില്‍ പറഞ്ഞ മൂന്ന് ട്രെയിനുകളില്‍ ഫസ്റ്റ്ക്ലാസ് എസിയില്‍ ഒരു ചായക്ക് 35   രൂപയും സെക്കന്റ് ,തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റുകളില്‍ 20 രൂപയും തുരന്തോ ട്രെയിനില്‍ സ്ലീപ്പറില്‍ 15 രൂപയും നല്‍കണം. 

എസി ഫസ്റ്റ്ക്ലാസ് യാത്രികര്‍ പ്രഭാതഭക്ഷണത്തിന് 140 രൂപയും സെക്കന്റ് ,തേര്‍ഡ് എസി ക്ലാസിന് 105 രൂപയും  നല്‍കേണ്ടിവരും.ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും ഏസി ഫസ്റ്റ്ക്ലാസില്‍ 245 രൂപയും സെക്കന്റ് ,തേര്‍ഡ് എസി വിഭാഗത്തിലുള്ള യാത്രികര്‍ 185 രൂപയും നല്‍കേണ്ടി വരും. ഇനി വൈകീട്ടത്തെ ചായ വാങ്ങണമെങ്കില്‍ 50 രൂപയാണ് വില. ഈ ട്രെയിനുകള് കൂടാതെ റെയില്‍വെ പ്ലാറ്റ്‌ഫോമുകളിലും മറ്റ് കമ്പാര്‍ട്ട്‌മെന്റ് യാത്രികര്‍ക്കും ലഭിക്കുന്ന ഭക്ഷണത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് വെജിറ്റേറിയന് 40 രൂപ,നൊണ്‍വെജ് ഭക്ഷണത്തിന് 50,ഉച്ചയൂണ്‍ 80 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. വരുന്ന 120 ദിവസങ്ങള്‍ക്ക് ശേഷം പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലാകും. ഐആര്‍സിടിസിയുടെ നിര്‍ദേശപ്രകാരമാണ് വിലവര്‍ധിപ്പിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Author

Related Articles