News

ഭക്ഷണ നിലവാരം മെച്ചപ്പെടുത്താന്‍ കാറ്ററിങ് കമ്പനികള്‍ക്ക് ഐആര്‍സിടിയുടെ നോട്ടീസ്

ദില്ലി: ഇന്ത്യന്‍ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യകാറ്ററിങ് കമ്പനികള്‍ക്ക് ഐആര്‍സിടിസിയുടെ നിര്‍ദേശം. നാല്‍പ്പത്തിയേഴ് കമ്പനികള്‍ക്കാണ് കാറ്ററിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കൈമാറിയത്. നിലവിലെ കാറ്ററിങ് സേവനങ്ങളിലെ അപാകതകള്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. 358 കാറ്ററിങ് കമ്പനികള്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേയുമായി കരാറുള്ളത്.

ഇതില്‍ 13ശതമാനം കമ്പനികള്‍ക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ 24 കരാറുകള്‍ നിര്‍ത്തലാക്കിയതായും ഐആര്‍സിടിസി വ്യക്തമാക്കി. 23 കരാറുകാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഭക്ഷ്യ സുരക്ഷയും ശുചിത്വവും നിലവാരവും ട്രെയിനുകളിലും ഫുഡ് പ്ലാസകളിലും ഉറപ്പുവരുത്താന്‍ തേര്‍ഡ് പാര്‍ട്ടി ഓഡിറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓണ്‍ബോര്‍ഡ് കാറ്ററിങ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പല സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

 

Author

Related Articles