News

ഐആര്‍സിടിസിയുടെ അറ്റാദായത്തില്‍ 79.3 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) 2020 മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായത്തില്‍ 79.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അറ്റാദായം 150.6 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 84 കോടി രൂപയായിരുന്നു.

എന്നാല്‍, ഡിസംബര്‍ പാദത്തില്‍ ഐആര്‍സിടിസിയുടെ അറ്റാദായം 206 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദത്തെ അടിസ്ഥാനമാക്കുമ്പോള്‍ അറ്റാദായത്തില്‍ 26.6 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഇത് മാര്‍ച്ച് അവസാന വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മൂലം ആയിരിക്കാമെന്നാണ് വിപണി നിരീക്ഷരുടെ പ്രാഥമിക വിലയിരുത്തല്‍.

ഐആര്‍സിടിസിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 18 ശതമാനം വര്‍ദ്ധിച്ച് 587 കോടി രൂപയായി. 2019 മാര്‍ച്ചില്‍ ഇത് 498 കോടി രൂപയായിരുന്നു. ഒരു ഓഹരിക്ക് 2.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

Author

Related Articles