ഐആര്‍സിടിസിയുടെ 20 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു; ഓഹരിയൊന്നിന് 1,367 രൂപ
സര്‍ക്കാരിന്റെ കൈവശമുള്ള ഐആര്‍സിടിസിയുടെ 20 ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നു. തീരുമാനം പുറത്തുവന്നതോട ഓഹരി വില 13 ശതമാനം ഇടിഞ്ഞ് 1,405 നിലവാരത്തിലെത്തി. 4,374 കോടി രൂപ മൂല്യമുള്ള ഓഹരികളാകും വ്യാഴം, വെള്ളി ദിവസങ്ങളിലായി സര്‍ക്കാര്‍ വിറ്റൊഴിയുക. ഓഹരിയൊന്നിന് 1,367 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്.
ചെറുകിട നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ചയും മറ്റുള്ളവര്‍ക്ക് വ്യാഴാഴ്ചയുമാണ് ഓഫര്‍ ഫോര്‍ സെയിലില്‍ പങ്കെടുക്കാനാകുക. 2.4 കോടി ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കും 80 ലക്ഷം ഓഹരികള്‍ വന്‍കിട നിക്ഷേപകര്‍ക്കുമായാണ് കൈമാറുക. പൊതുമേഖല സ്ഥാപനമായ റെയില്‍വെയുടെ അനുബന്ധ കമ്പനിയായി ഐആര്‍സിടിസിയുടെ 87.4ശതമാനം ഓഹരികളാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍