ഉരുക്ക്, സിമന്റ് കമ്പനികള്‍ തന്നിഷ്ടപ്രകാരം വില കൂട്ടുന്നു; നിയന്ത്രിക്കാന്‍ സമിതി രൂപീകരിക്കണം; ആവശ്യവുമായി ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: ഉരുക്ക്, സിമന്റ് കമ്പനികള്‍ തന്നിഷ്ടപ്രകാരം വില കൂട്ടുന്നതു നിയന്ത്രിക്കാന്‍ സമിതി രൂപീകരിക്കണമെന്നു ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. റോഡ്, പാലം നിര്‍മാണത്തിനായാണ് രാജ്യത്തെ സ്റ്റീല്‍, സിമന്റ് ഉല്പാദനത്തിന്റെ 40% ഉപയോഗിക്കുന്നത്. അടിക്കടിയുള്ള വിലക്കയറ്റം മൂലം സിന്തറ്റിക്, കോംപസിറ്റ് ഫൈബറുകള്‍ ഉള്‍പ്പെടെയുള്ള സമാന്തര ഉല്പന്നങ്ങള് പരിഗണിക്കുകയാണെന്നു മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഉരുക്ക്, സിമന്റ് വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മന്ത്രി. മിക്ക സ്റ്റീല്‍ കമ്പനികള്‍ക്കും സ്വന്തമായി ഖനികളുണ്ടായിട്ടും വില ഇഷ്ടപ്രകാരം കൂട്ടുന്നത് കരിഞ്ചന്തയാണെന്ന് ഗഡ്കരി പറഞ്ഞിരുന്നു. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതിച്ചുങ്കം, ബിറ്റുമെന്‍ ഇറക്കുമതിയുടെ നികുതി എന്നിവ ഒഴിവാക്കാനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍