ഏഴാം സീസണിലും സ്കൈഫോം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോണ്‍സറായി തുടരും
കൊച്ചി: മെത്ത വ്യവസായത്തിലെ മുന്‍നിരക്കാരായ പെരിയാര്‍ പോളിമര്‍സിന്റെ ജനപ്രിയ ബ്രാന്‍ഡായ സ്കൈഫോം മാറ്ററസ് ഐഎസ്എല്‍ ഏഴാം സീസണിലും (202021) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോണ്‍സറായി തുടരും. ക്ലബ്ബിന്റെ പുതിയ ജേഴ്സിയുടെ വലത് വശത്ത് സ്കൈഫോം ലോഗോ തുടരും.
'കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് യുവ കളിക്കാര്‍ക്ക് പ്രൊഫഷണല്‍ ഫുട്ബോളിന്റെ ലോകം തുറന്നു നല്കി. കേരളത്തില്‍ ഫുട്ബോള്‍ കളിക്കുന്നതിലും ആസ്വദിക്കുന്നതിലും ഉള്ള രീതികളില്‍ വലിയ മാറ്റത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിലൂടെയും ഐഎസ്എല്ലിലൂടെയും രാജ്യത്തിന്റെ ഫുട്ബോള്‍ തലസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനാവശ്യമായ മികച്ച ഫുട്ബോള്‍ ആവാസവ്യവസ്ഥയുടെ അടിത്തറ പാകല്‍ കൂടിയാണിത്. കേരളത്തില്‍ വേരൂന്നിയ ഒരു ബ്രാന്‍ഡായതിനാലും, ഫുട്ബോളിനോടുള്ള ആഭിമുഖ്യം കാരണവും , സ്കൈഫോം ഈ ശ്രമത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു, മാത്രമല്ല വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോണ്‍സറായിക്കൊണ്ട് ക്ലബ്ബുമായുള്ള ബന്ധം തുടരും', സ്കൈഫോം മാനേജിംഗ് ഡയറക്ടര്‍ അനൂബ് ഇബ്രാഹിം വി. പറഞ്ഞു.
'കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്കൈഫോമിനെ തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉറക്കം, കംഫോര്ട്ട്, റിക്കവറി എന്നിവ ഒരു ഫുട്ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം അവിഭാജ്യമാണ്. നമുക്കെല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം നയിക്കാനും ആവശ്യമാണ്. ഇത് നന്നായി മനസിലാക്കുന്ന കമ്പനിയായ സ്കൈഫോമുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ദീര്‍ഘകാല പങ്കാളിത്തം രണ്ട് ബ്രാന്‍ഡുകള്‍ തമ്മിലുള്ള മൂല്യാധിഷ്ഠിത സഹകരണത്തിന്റെ തെളിവാണ്. ഈ സീസണില്‍ ആരാധകര്‍ ഞങ്ങളെ വീട്ടില്‍ നിന്ന് പിന്തുണയ്ക്കുമെന്നതിനാല്‍, ഈ പങ്കാളിത്തത്തിന്റെ നേട്ടങ്ങള്‍ ഞങ്ങളുടെ ആവേശഭരിതരായ ആരാധകര്‍ക്ക് നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിലൂടെ അവര്‍ക്ക് മികച്ച കംഫോര്‍ട്ടോടെ പിന്തുണയ്ക്കാനും ആഹ്ലാദിക്കാനും കഴിയും! 'കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സഹ ഉടമ നിഖില്‍ ഭരദ്വാജ് പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍