ഐടി ജീവനക്കാര്‍ പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കും
കൊല്‍ക്കത്ത: ബംഗാളിലെ ഐടി ജീവനക്കാര്‍ ട്രേഡ് യൂണിയന് രൂപീരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഐടി ജീവനക്കാര്‍ക്ക് ട്രേഡ്യൂണിയന്‍ സംഘടനകളുണ്ടെന്നാണ് വിവരം. ഐടി ജീവനക്കാര്‍ സംഘടിക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറിയേക്കും.
സംഘടന രൂപീകരിക്കുന്നോടെ ഏഴ് ഭാരവാഹികളും, 13 ജനറല്‍ മെമ്പര്‍മാരും ഉണ്ടാകും. സംഘനയുടെ വിപുലീകരണ പ്രവര്‍ത്തനത്തോടെ ഐടി ജീവനക്കാരുടെ ആവശ്യങ്ങള്‍ സംഘടനയക്ക് നിറവേറ്റാന്‍ സാധിക്കും. 180 ജീവനക്കാര്‍ ട്രേഡ്യൂണിയന്റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. 5000 ജീവനക്കാരെയാണ് സംഘടനയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നത്.
അതേസമയം 1.8 ലക്ഷം ജീവനക്കരാണ് ഐടി മേഖലയില്‍ ആകെ സംസ്ഥാനത്ത് ജോലിചെയ്യുന്നത്. ഐടി സംഘടനയുടെ രൂപീകരണത്തോടെ ലേബര്‍ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും, സഹായങ്ങള്‍ ചെയ്തുകൊടുക്കാനും സംഘടനയ്ക്ക് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍