ബെംഗളൂരുവിലെ ഐടി മേഖല തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് ട്രേഡ് യൂണിയന്
ബെംഗളൂരു: മെയ് മുതല്‍ ഐടി മേഖല തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്നും ബെംഗളൂരു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സേവന ജീവനക്കാരുടെ ട്രേഡ് യൂണിയന് ആരോപിക്കുന്നു. ചെറുകിട, ഇടത്തരം കമ്പനികളില്‍ കുറഞ്ഞത് 3,500 ജോലികള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്ന് കര്‍ണാടക സ്റ്റേറ്റ് ഐടി / ഐടിഎസ് എംപ്ലോയീസ് യൂണിയന് പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് പോലും ഇത്തരം, പ്രശ്നങ്ങളുണ്ടായിരുന്നെന്നും കര്‍ണാടകയില്‍ മാത്രമല്ല കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലും പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും യൂണിയന് സെക്രട്ടറി സൂരജ് നിഡിയാംഗ പറഞ്ഞു. കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് ജീവനക്കാരെ പിരിച്ചുവിടരുതെന്ന് കമ്പനികളോട് ആവശ്യപ്പെട്ട കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണിത്.
ലോക്ക്ഡൗണിനൊപ്പം ഉണ്ടായ സാമ്പത്തിക അനിശ്ചിതത്വവും ബിസിനസിലെ ഇടിവും മൂലം രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും കമ്പനികള്‍ ജോലി കുറയ്ക്കുകയാണ്. ലോക്ക്ഡൗണ്‍ ഐടി കമ്പനികളിലെ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയാന്‍ നിര്‍ബന്ധിതരാക്കി. ഇത് ബെംഗളൂരുവില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ സ്ഥിരമായ ഒരു സ്ഥിതിയായി മാറാനും സാധ്യതയുണ്ട്. ഈ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജീവനക്കാരുടെ യൂണിയന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോഗ്നിസന്റ് പോലുള്ള കമ്പനികളും ജീവനക്കാരെ തിരിച്ചെടുക്കുന്നവരുമുണ്ടെന്ന് നിഡിയാംഗ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍