News

ഐടി കമ്പനികള്‍ നിയമനങ്ങള്‍ നടത്തുന്നത് വേഗത കൈവരിക്കുക മൂന്നാം പാദത്തില്‍ മാത്രം

കമ്പനികള്‍ ഐടി പ്രൊഫഷണലുകളെ നിയമിക്കുന്നത് ഈ വര്‍ഷം മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) മാത്രമേ വേഗത കൈവരിക്കൂ എന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 കാരണം റിക്രൂട്ട്മെന്റുകള്‍ വര്‍ഷാവസാനത്തേക്ക് മാറ്റിവെച്ചതിനാല്‍, ഇത് ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം കാലാനുസൃതമായി ദുര്‍ബലമായ പാദമാണ്. 'സാധാരണഗതിയില്‍, ജോലിയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആദ്യ രണ്ട് പാദങ്ങളിലും (ഏപ്രില്‍-സെപ്റ്റംബര്‍) മൂന്നാം പാദത്തിലും മന്ദഗതിയിലാണ്. എന്നാല്‍, ഈ വര്‍ഷം മൂന്നാം പാദത്തില്‍ ജീവനക്കാരെ നിയമിക്കാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൊവിഡ് 19 മഹാമാരി കാരണം നിരവധി പ്രൊജക്റ്റുകള്‍ മാറ്റിവെച്ചു.

എന്നാല്‍, വരും നാളുകളില്‍ ഈ സ്ഥിതിയ്ക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' മാന്‍പവര്‍ ഗ്രൂപ്പ് ഇന്ത്യയുടെ ഐടി റിക്രൂട്ട്മെന്റ് വിഭാഗമായ എക്സ്പെരിസ് പ്രസിഡന്റ് സഞ്ജു ബല്ലൂര്‍ക്കര്‍ വ്യക്തമാക്കി. ആരോഗ്യ സംരക്ഷണം, ടെലികോം മേഖലകളിലെ പ്രവര്‍ത്തനങ്ങളാവും ഈ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയെന്നും ഐടി സേവന കമ്പനികള്‍ കൂട്ടത്തോടെ ജോലിക്കെടുക്കുന്നത് തുടരുമെന്നും ബല്ലൂര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍, മുന്‍നിര ഐടി കമ്പനികളിലെ ജീവനക്കാരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിലയിലാണ്. ലാറ്ററല്‍ ജോലിക്കാരും പുതിയ നിയമനങ്ങളും പിന്നീടുള്ള പാദങ്ങളിലേക്ക് മാറ്റിയതാണ് ഇതിനുകാരണം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ലിമിറ്റഡിലെ ജീവനക്കാരുടെ എണ്ണം 4,788 ആയി കുറഞ്ഞു.

ഇന്‍ഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ് എന്നിവിടങ്ങളിലെയും ജീവനക്കാരുടെ എണ്ണം യഥാക്രമം 3,138, 1,082 ആയി കുറയുകയുണ്ടായി. യുഎസ് ഗവണ്‍മെന്റിന്റെ എച്ച് 1 ബി വിസയുടെ താല്‍ക്കാലിക വിലക്ക്, ആഗോള ഇന്‍ഹൗസ് സെന്ററുകളില്‍ (ജിഐസി) നിയമനം വര്‍ധിക്കുന്നതിന് കാരണമാകും. രാജ്യത്തെ പ്രമുഖ തൊഴില്‍ മേഖലയെന്ന നിലയില്‍ മൊത്തത്തിലുള്ള നിയമന പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത് ഐടി മേഖല തുടരുകയാണ്. ഏറ്റവും പുതിയ നൗക്രി ജോബ്സ്പീക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഐടി പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് കഴിഞ്ഞ മാസത്തെയപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ 21 ശതമാനം വര്‍ധിച്ചുവെങ്കിലും വ്യവസായത്തിലെ മൊത്തം നിയമനം ഇപ്പോഴും 42 ശതമാനം കുറഞ്ഞു. നിരവധി വ്യവസായങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബിപിഒ, ഐടി സേവന മേഖലകള്‍, കൊവിഡ് 19 ലോക്ക്ഡൗണിന് കീഴില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍, അണ്‍ലോക്ക് 1.0 പ്രാബല്യത്തില്‍ വന്നതോടെ ജൂണ്‍ മാസത്തില്‍ നൗക്രി.കോമിലെ തൊഴില്‍ ലിസ്റ്റിംഗില്‍ 48 ശതമാനം പ്രതിമാസ വളര്‍ച്ചയുണ്ടായി.

Author

Related Articles