News

ഐടിസി ഗ്രൂപ്പിന്റെ ചെയര്‍മാനായി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് പുരി ചുമതലയേല്‍ക്കും

ഐടിസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ വൈ.സി. ദേവേശ്വറിന്റെ മരണത്തെ തുടര്‍ന്ന് ഐടിസി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് പുരി ചെയര്‍മാനായി ചുമതലയേല്‍ക്കും.വര്‍ഷങ്ങളായിട്ട് കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു ദേവേശ്വര്‍. തീരുമാനം അസോസിയേഷന്‍ ബോര്‍ഡ് യോഗം അവലോകനം ചെയ്ത് പ്രഖ്യാപനം നടത്തും.

2021-22-ലേക്ക് ആദ്യം തയ്യാറാക്കിയ പരിവര്‍ത്തനത്തില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ദേവേശ്വറനെ തീരുമാനിച്ചിരുന്നു. 56 കാരനായ പുരി 2017 ല്‍ കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു. കൂടാതെ 2017 ല്‍ ദേവേശ്വര്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായി. ദേവേശ്വര്‍ ഇതിനകം തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുരിയെ തെരഞ്ഞെടുക്കുകയും പിന്നീട് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. 

ഐടിസി ബോര്‍ഡ് ഇന്ന്  കൂടിക്കാഴ്ച നടത്തുമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഐടിസിയുടെ കോര്‍പറേറ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാണ് പുരി ഇപ്പോള്‍. ഐഐടി കാണ്‍പൂര്‍, വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പുരി ദേവിശ്വരനെ പോലെയുള്ള ഐടിസി ജീവനക്കാരനാണ്. 1986 ല്‍ അദ്ദേഹം കമ്പനിയുമായി ചേര്‍ന്നത്. 

1968 ലാണ് ഐ.ടി.സി.യില്‍ ദേവ് ചേരുന്നത്. പിന്നീട്  1996 ല്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സിഗരറ്റ് കമ്പനിയെന്ന നിലയില്‍ നിന്നും ഐടിസി കമ്പനി എഫ്.എം.സി.ജി വിഭാഗത്തില്‍ വിജയകരമായി വൈവിധ്യവത്കരിക്കപ്പെട്ടത്.

 

Author

Related Articles