ലീലാ ഗ്രൂപ്പിനെതിരെ ഐടിസി രംഗത്ത്; ഐടിസി ലീലാ ഗ്രൂപ്പിനെതിരെ ട്രിബ്യൂണലില്‍ പരാതി നല്കി
ന്യൂഡല്‍ഹി: ലീലാ ഗ്രൂപ്പിന്റെ ഹോട്ടല്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോള്‍ ബിസിനസ് ലോകത്ത് നിലനില്‍ക്കുന്നത്. ലീലാ ഗ്രൂപ്പിന്റെ ഹോട്ടല്‍ ആസ്തികള്‍ കനേഡിയന്‍ കമ്പനിയായ ബ്രൂക്ഫീല്‍ഡിന് വില്‍ക്കുന്നതിനെതിരെ ഐടിസി ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ലീലാ ഗ്രൂപ്പില്‍ ഐടിസിക്ക് 7.92 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ലീലാ ഗ്രൂപ്പ് ഐടിസിയുമായി ആലോചിക്കാതെയാണ് ഇടപാടുകളില്‍ ധാരണയായതെന്നാണ് റിപ്പോര്‍ട്ട്.
ലീലയുടെ തീരുമാനത്തിനെതിരെ നാണല്‍ കമ്പനി ലോ ട്രെബ്യണിലനെ സമീപിച്ചിരിക്കുകയാണ് ഐടിസി. ഇതോടെ ലീലാ ഗ്രൂപ്പിന്റെ ആസ്തികള്‍ ബ്രൂക്ക് ഫീല്‍ഡിന് സ്വന്തമാക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്നു. ലീഗാ ഗ്രൂപ്പിന്റെ സാമ്പത്തിക ബാധ്യത മൂലമാണ് കനേഡിയന്‍ കമ്പനിക്ക് അസറ്റുകള്‍ വില്‍ക്കുന്നതിന് കാരണമായത്.
കഴിഞ്ഞ മാസമാണ് കാനഡയിലെ പ്രമുഖ കമ്പനിയായ ബ്രൂക്ക് ഫീള്‍ഡ് ലീലാ വെന്‍ച്വറിന്റെ ആസ്തികള്‍ 3950 കോടി രൂപയിലൂടെ വില്ക്കാന് ധാരണയായത്. വായ്പകള്‍ തിരിച്ചു കൊടുക്കാന്‍ പറ്റാതെ കടബാധ്യത നേരിട്ടതോടെയാണ് ലീലാ വെന്‍ച്വര്‍ ആസ്തികള്‍ വില്ക്കാന് തീരുമാനിച്ചത്.ലീലാ ഗ്രൂപ്പിന് 3900 കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഐടിസിയുമായി ലീലാ ഗ്രൂപ്പ് ആലോചിക്കാതെയാണ് അസറ്റുകള്‍ വില്ക്കാന് തീരുമാനമെടുത്തതെന്നാണ് ആരോപണം
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍