ആദായനികുതി റിട്ടേണ്‍ ഇനിയും സമര്‍പ്പിച്ചില്ലേ? വഴിയുണ്ട്
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 ആയിരുന്നു. എന്നാല്‍ ഇനിയും സമര്‍പ്പിക്കാനായില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് പലരും അറിയാന്‍ താല്പര്യപ്പെടുന്നുണ്ടാവും. 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം.
പക്ഷേ, ഡിസംബര്‍ 31 വരെ സമര്‍പ്പിച്ചവര്‍ക്കു കിട്ടിയ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ റിട്ടേണ്‍ നല്‍കുന്നവര്‍ക്കു കിട്ടില്ല. നികുതി അടയ്ക്കാന്‍ ഉണ്ടെങ്കില്‍ അതിനു പിഴപ്പലിശയും നല്‍കണം. വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 5000 രൂപ പിഴ (ലേറ്റ് ഫീ) നല്‍കണം ഇനി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍. വരുമാനം 5 ലക്ഷം വരെയെങ്കില്‍ 1000 രൂപയാണ് പിഴ.
അതേസമയം അധികമായി നികുതി അടച്ചുപോയിട്ടുണ്ടെങ്കില്‍ അതിനു കിട്ടേണ്ടുന്ന പലിശ ലഭിക്കില്ല. റിട്ടേണില്‍ രേഖപ്പെടുത്താവുന്ന, വരുമാനമൂലധന നഷ്ടങ്ങള്‍ ഇക്കൊല്ലത്തെ വരുമാനത്തില്‍ തട്ടിക്കിഴിക്കാനോ ക്യാരി ഫോര്‍വേഡ് ചെയ്യാനോ സാധിക്കില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍