ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍ നിന്ന് പുറത്തായി ജാക് മാ
ബെയ്ജിങ്: ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍ നിന്ന് ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങള്‍ ആലിബാബ സ്ഥാപകന്‍ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തംവഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാംപേജിലെ റിപ്പോര്‍ട്ടില്‍നിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് ജാക്ക് മായെ ഒഴിവാക്കിയത്.
മൊബൈല്‍ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയില്‍ പോണി മായുടെ പേര് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹുവായ് ടെക്നോളജീസിന്റെ റെന്‍ ഷെങ്ഫെയ്, ഷവോമി കോര്‍പ്പറേഷന്റെ ലീ ജന്‍, ബിവൈഡിയുടെ വാങ് ചുവാന്‍ഫു എന്നിവരും പട്ടികയിലുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങളോളം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന ജാക് മാ ഈയിടെയാണ് ഗ്രാമീണ അധ്യാപകരുടെ ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തത്. അതിന്റെ വീഡിയോയാണ് പ്രചരിച്ചത്. അധ്യാപകരെ വീഡിയോയില്‍ അഭിന്ദിക്കുന്നുണ്ടെങ്കിലും ഏറെക്കാലത്തെ അജ്ഞാതവാസത്തെക്കുറിച്ച് പരമാര്‍ശിച്ചില്ല.
ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ പ്രസംഗത്തില്‍ വിമര്‍ശിച്ചതിനുപിന്നാലെയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24മുതല്‍ അദ്ദേഹത്തെ കാണാതായത്. വിമര്‍ശനത്തിനുപിന്നാലെ ചൈനീസ് റെഗുലേറ്റര്‍മാര്‍ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ആന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപിക്കാനിരുന്ന 37 ബില്യണ്‍ ഡോളര്‍ ഐപിഒ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയുംചെയ്തു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായ മാ 2019ല്‍ ആലിബാബയുടെ ചെയര്മാന് സ്ഥാനമൊഴിഞ്ഞിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അദ്ദേഹം നിലവില്‍ കമ്പനിയുടെ ഉപദേഷ്ടാവാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍