ശതകോടീശ്വരന്‍ ജാക് മായ്ക്ക് ഒറ്റ ദിവസത്തില്‍ നഷ്ടം 260786 കോടി; കാരണം ഈ വാക്കുകള്‍
ബിയജിംഗ്: ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനും അലിബാബ ഗ്രൂപ്പ് തലവനുമായ ജാക് മായ്ക്ക് ഒരു ദിവസത്തില്‍ വന്ന നഷ്ടം 260786 കോടി രൂപ അതായത് 35 ബില്ല്യന്‍ ഡോളര്‍. ഷാങ്ഹായ്, ഹോങ്കോങ് സ്റ്റോക് എക്ചേഞ്ചുകളില്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് അലിബാബ ഗ്രൂപ്പ് ഒരുങ്ങുമ്പോഴാണ് വന്‍ തിരിച്ചടി ലഭിച്ചത്. ഐപിഒ പുതിയ നിയമ പരിഷ്കാരത്തിന് ശേഷം മതിയെന്ന ചൈനീസ് വിപണി നിയന്ത്രണ ഏജന്‍സിയുടെ നിര്‍ദേശമാണ് ചൈനീസ് ഭീമന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിയത്.
വാര്‍ത്ത വന്നതോടെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്ചേഞ്ചില്‍ ആലിബാബയുടെ ഓഹരികള്‍ ഇടിഞ്ഞു. ഇത് ചൈനീസ് വിപണിയിലും ബാധിച്ചു. എന്നാല്‍ ഈ തകര്‍ച്ചയ്ക്ക് കാരണമായത് അലിബാബ പുതുതായി തുടങ്ങുന്ന ധനകാര്യ സ്ഥാപനവും അതുമായി ബന്ധപ്പെ മാ നടത്തിയ പ്രസ്താവനകളുമാണ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ബാങ്കിംഗ് മേഖലയെ സംബന്ധിച്ചാണ് മാ ഷാങ്ഹായില്‍ ഉന്നത വ്യക്തികളടങ്ങുന്ന ഒരു ഫോറത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത്. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെ ചൈനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്തുന്ന കമ്മറ്റി മായെ വിളിച്ചുവരുത്തി ശാസിച്ചു. തുടര്‍ന്ന് കുറഞ്ഞ തുകകള്‍ വായ്പ നല്‍കുന്നതിന് പുതിയ നിയമങ്ങളും കൊണ്ടുവന്നു. ചൈനീസ് ബാങ്കുകളില്‍ നിന്നും ചെറുകിട ലോണുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന അവസ്ഥയില്‍ അവിടെ ബിസിനസ് സാധ്യത കണ്ടെത്തനാണ് മാ ആന്റ് കമ്പനി ആരംഭിക്കുന്നത്. ഐപിഒ വഴി 34.5 ബില്ല്യന്‍ ഡോളര്‍ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. ഈ തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നല്‍കാനായിരുന്നു ബിസിനസ് തന്ത്രം.
ഇതുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് ചൈനീസ് ബാങ്കിംഗ് സംവിധാനത്തെ മാ ഒന്നു കൊട്ടിയത്. എന്നാല്‍ ചൈനീസ് ഭരണകൂടത്തിന് അത് അത്ര രസിച്ചില്ല എന്നതാണ് നേര്. കുറഞ്ഞ തുകകള്‍ വായ്പ നല്‍കുന്നതിന് പുതിയ നിയമങ്ങളും കൊണ്ടുവന്നു. മായുടെ പുതിയ സംരംഭമായ ആന്റ് ഗ്രൂപ്പ് തുടങ്ങാനിരുന്ന ചെറുകിട വായാപാ ബിസിനസിന് പുതിയ നിയമങ്ങള്‍ ബാധകമാക്കി.
ചൈനക്കാര്‍ക്ക് ബാങ്കുകളില്‍ നിന്നും ചെറിയ തുക വായിപ്പ എടുക്കാന്‍ പേടിയാണെന്നും, എന്നാല്‍ വലിയ തുകകള്‍ കടം എടുത്താല്‍ നിങ്ങളെ ബാങ്കുകള്‍ പേടിക്കും എന്നുമാണ് മാ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ മാ പറഞ്ഞതില്‍ എന്തെങ്കിലും സത്യവിരുദ്ധമായ കാര്യം ഇല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടു മുഴുവന്‍ ചൈനീസ് ബാങ്കുകള്‍ ചെറുകിട ലോണുകള്‍ നല്കിയ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം രാജ്യത്തെ ബാങ്കിംഗ് സിസ്റ്റത്തെ കളിയാക്കിയതാണ് ചൈനീസ് സര്‍ക്കാറിനെ ചൊടിപ്പിച്ചതും, മായ്ക്ക് പണികിട്ടിയതിനും കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍