ജാക്ക് മാ പ്രത്യക്ഷപ്പെട്ടതോടെ അലിബാബ നിക്ഷേപകര്‍ക്ക് ആശ്വാസം; ഓഹരി മൂലധനത്തില്‍ 58 ബില്യണ്‍ ഡോളര്‍ വര്‍ധന
മുംബൈ: ഇടവേളയ്ക്ക് ശേഷം വീഡിയോ മെസേജിലൂടെ പ്രത്യക്ഷപ്പെട്ട ജാക്ക് മായുടെ നടപടിക്ക് പിന്നാലെ അലിബാബ നിക്ഷേപകര്‍ക്ക് ആശ്വാസം. 58 ബില്യണ്‍ ഡോളറാണ് ഓഹരി മൂലധനത്തില്‍ വര്‍ധനവുണ്ടായത്. അലിബാബയുടെ ഹോങ്കോങില്‍ ലിസ്റ്റ് ചെയ്ത ഓഹരികളിലാണ് വര്‍ധനവുണ്ടായത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂലധനത്തിലുണ്ടായ വര്‍ധനവിന്റെ രണ്ട് ശതമാനത്തോളമാണിത്. ഇതിന് മുന്‍പ് 2020 ഒക്ടോബറിലാണ് ജാക് മായെ അവസാനമായി കണ്ടത്. ചൈനയുടെ റെഗുലേറ്ററി സിസ്റ്റത്തെയും പൊതുമേഖലാ ബാങ്കുകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചതിന് പിന്നാലെ കാണാതാവുകയായിരുന്നു.
ഒരു ടിവി ഷോയില്‍ ജഡ്ജായി വരേണ്ടിയിരുന്ന ഇദ്ദേഹം എത്താതിരുന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇദ്ദേഹത്തിന്റെ വീഡിയോ സന്ദേശം വ്യക്തമാക്കുന്നത് അദ്ദേഹം ജയിലിലാണെന്നോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഇ-കൊമേഴ്സ് സ്ഥാപനത്തെ സര്‍ക്കാര്‍ ഏറ്റെടുത്തെന്നോ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ജാക് മാ എവിടെയാണെന്ന കാര്യത്തിലും എങ്ങിനെയാണെന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത പ്രതീക്ഷിച്ചിരിക്കുകയാണ് ബിസിനസ് ലോകം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍