റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്കിനെ 1050 കോടി രൂപയ്ക്ക് ജാഗ്രണ്‍ പ്രകാശന് ഏറ്റെടുക്കുന്നു
ജാഗരണ്‍ പ്രകാശന്റെ സബ്സിഡിയറിയായ മ്യൂസിക് ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് (എംബിഎല്‍) അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്ക് (ആര്‍ബിഎന്‍) നെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. സ്വകാര്യ എഫ്എം ബ്രാന്‍ഡായ ബിഗ് എഫ്എം റേഡിയോചാനലുകളുടെ നടത്തിപ്പുകാരായ കമ്പനിയെ 1050 കോടി രൂപയ്ക്കടുത്ത് കണക്കാക്കിയാണ് ജാഗ് രണ് കരാര്‍ ഉറപ്പിച്ചത്.
കടങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി 1200 കോടിയോളം സമാഹരിക്കാന്‍ ഒരുങ്ങുന്ന അനില്‍ അംബാനിക്ക് ഈ കരാര്‍ ഏറെ ആശ്വാസകരമാണ്. സീ ഗ്രൂപ്പുമായുള്ള ഒത്തുചേരലിന് അനില്‍ അംഭാനി ശ്രമിച്ചുവെങ്കിലും സര്‍ക്കാരില്‍ നിന്നുള്ള അനുമതികള്‍ വൈകിയതിനാലാണ് പിന്നീട് ഇങ്ങനെയൊരു ശ്രമം ജാഗ്രണുമായി നടത്തിയത്. വായ്പാഭാരം കുറയ്ക്കാന്‍ വേണ്ടി തന്റെ പ്രമുഖമല്ലാത്ത എല്ലാ കമ്പനികളും കയ്യൊഴികയാണ് അനില്‍ അംബാനി.
കരാറിന്റെ ഭാഗമായി എംബിഎല്‍ ആര്ബിഎന്സിയില് 24 ശതമാനം നേരത്തേ തന്നഎ വാങ്ങും. ഇതിന്റെ അടിസ്ഥാനത്തില്‍ 202 കോടിയുടെ പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റാണ് ലഭിക്കുക. കൂടാതെ, എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞാല്‍, 2019 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകളുടെ അടിസ്ഥാനത്തില്‍, വ്യത്യാസങ്ങള്‍ക്ക് മാറ്റം വരുത്തിയതിന് ശേഷം 1050 കോടി രൂപയുടെ കരാറില്‍ ആര്ബിഎന്നിനെ എംബിഎല്‍ സ്വന്തമാക്കും. കമ്പനി വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍