കോടികളുടെ നഷ്ടത്തില്‍ 'ക്ഷീണിച്ച്' ജാഗ്വാറും ലാന്‍ഡ് റോവറും; മൂന്നു മാസത്തിനിടെ 395 ദശലക്ഷം പൗണ്ട് നഷ്ടം; ബാധിച്ചത് ഡീസല്‍ കാറുകളുടെ വില്പന നിലച്ചതും ബ്രെക്സിറ്റിലെ അനിശ്ചിതാവസ്ഥയും
കോടികളുടെ നഷ്ടത്തില്‍ ക്ഷീണത്തിലാണ് ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍. 395 ദശലക്ഷം പൗണ്ടാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ കമ്പനിയ്ക്ക് നേരിടേണ്ടി വന്നത്. ജൂണില്‍ അവസാനിച്ച മൂന്നാം പാദത്തി്# വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തേണ്ട് അവസ്ഥയാണ് കമ്പനിയ്ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 264 ദശലക്ഷം പൗണ്ടായിരുന്നു കമ്പനിയുടെ നഷ്ടം. ഡീസല്‍ കാറുകളുടെ വില്പന നിലച്ചതും ബ്രെക്സിറ്റിനെ അനിശ്ചിതാവസ്ഥ കയറ്റുമതിയെ ബാധിച്ചതുമാണ് നഷ്ടം കുതിച്ചുകയറാനിടയാക്കിയത്.
ത്രൈമാസ കാലയളവില്‍ 1,28,615 കാറുകളാണ് ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തെക്കാള്‍ വില്പനയില് 11.6 ശതമാനത്തിന്റെ കുറവുണ്ടായി. ആകെ വരുമാനത്തിലും ഇത് ഇടിവ് വരുത്തി. രണ്ടര ശതമാനം ഇടിഞ്ഞ് 5.07 ബില്യണ്‍ പൗണ്ടാണ് കമ്പനിയുടെ വരുമാനം. മാര്‍ച്ച് 29-ന് ബ്രെക്സിറ്റ് നടപ്പാകുമെന്ന് കരുതിയെടുത്ത മുന്‍കരുതലുകളാണ് വരുമാനത്തെ ഗണ്യമായി ബാധിച്ചതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
ത്രൈമാസ നഷ്ടം പ്രതീക്ഷിച്ചതാണെന്നും അധികൃതര്‍ പറയുന്നു. ബ്രെക്സിറ്റും കാര്‍വിപണിയിലെ ക്ഷീണവും കണക്കിലെടുത്ത് ജനുവരിയില്‍ 4500 പേരെ ആഗോളാടിസ്ഥാനത്തില്‍ പിരിച്ചുവിടാന്‍ ജെഎല്‍ആര്‍ തീരുമാനിച്ചിരുന്നു. ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണം വന്നതോടെ, വൈദ്യുതി വാഹനരംഗത്തേക്ക് മാറാനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബര്‍മ്മിങ്ങാമിന് സമീപമുള്ള കാസില്‍ ബ്രോംവിച്ച് പ്ലാന്റില്‍നിന്ന് യുകെയിലേക്ക് ആവശ്യമുള്ള വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനി വലിയൊരു മാറ്റത്തെ അഭിമുഖീകരിക്കുന്നതുകൊണ്ടുള്ള നഷ്ടമാണ് തല്ക്കാലം ഉണ്ടായതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് റാല്‍ഫ് സ്പേത്ത് പറഞ്ഞു. പുതിയ സാഹചര്യത്തിന് അനുസരിച്ച് ബിസിനസ് കൂടുതല്‍ ലളിതവത്കരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വിപണിയിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളും തേടുന്നുണ്ട്. ഇപ്പോഴത്തെ തിരിച്ചടി താല്‍ക്കാലികമാണെന്നും വര്‍ഷാന്ത്യമാകുമ്പോള്‍ കമ്പനി വീണ്ടും ലാഭത്തിലേക്കെത്തുമെന്നും റാല്‍ഫ് പറയുന്നു.
ജാഗ്വാര്‍ ഐ-പേസ്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ വില്പന വര്‍ധിക്കുമെന്നാണ് കമ്പനിയുടെ കണക്കൂട്ടല്‍. അടുത്തിടെ പുതുക്കി നിരത്തിലിറക്കിയ റേഞ്ച് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട്, ജാഗ്വാര്‍ എക്സ്.ഇ എന്നീ മോഡലുകളും വിപണി പിടിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ പാദത്തില്‍ ജെഎല്‍ആറിന്റെ വില്പന ബ്രിട്ടനില്‍ 2.6 ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍, ചൈനയിലെ വില്പന 29.2 ശതമാനത്തോളം വീണതാണ് നഷ്ടത്തിന്റെ തോത്് ഉയര്‍ത്തിയതെന്നാണ് കണക്കാക്കുന്നത്.
നഷ്ടത്തിലേക്ക് നീങ്ങിയതോടെ, കഴിഞ്ഞമാസം ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ് കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചിരുന്നു. 2020-ലും 21-ലും ചൈനയിലെ വ്യാപാരത്തില്‍ കുതിപ്പുണ്ടായില്ലെങ്കില് ജെഎല്‍ആര്‍ കനത്ത തിരിച്ചടി നേരിടുമെന്ന് മൂഡീസിന്റെ വൈസ് പ്രസിഡന്റും സീനിയര്‍ അനലിസ്റ്റുമായ തോബിയാന്‍ വാഗ്നര്‍ പറയുന്നു. വൈദ്യുതി കാറുകളുകളുടെ മേഖല കൂടുതല്‍ വികസിക്കുന്നതോടെ മാത്രമേ ഇതിനെ മറികടക്കാനാവൂ എന്നും വിലയിരുത്തപ്പെടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍