ആമസോണ്‍ വന സംരക്ഷണത്തിനെതിരെ ബ്രസീല്‍ പ്രസിഡന്റ്; പുതിയ നയം കുത്തക മുതലാളിമാര്‍ക്കെന്ന് ആക്ഷേപം
ആമസോണ്‍ വനസംരക്ഷണത്തിനെതിര ശക്തമായ ഭാഷയില്‍ വിമര്‍ശനം നടത്തിയിരിക്കുകയാണ് ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജെയ്ര് ബോള്സാരോ. പുതിയ പ്രസിഡന്റിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്. ആമസോണ്‍ വനസംബന്ധമായ നിയമ നിര്‍മാണങ്ങളും പരിഷ്കരണങ്ങളും നടപ്പിലാക്കാന്‍ കൃഷി മന്ത്രാലയത്തിന് വിട്ടതിന് ശേഷമാണ് ജെയ്ര് ശക്തമായ ഭാഷയില്‍ ആമസോണ്‍ വന സംരക്ഷണത്തിനെതിരെ പ്രതികരിച്ചത്. പുതിയ പ്രസിഡന്റിന്റെ വിമര്‍ശനം ഗോത്ര ജനങ്ങള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പ്രസിഡന്റിന്റെ പുതിയ നീക്കത്തിനെതിരെ ഗോത്ര വര്‍ഗ നേതാക്കളും ആദിവാസികളും ശക്തമായ പ്രതിഷേധമാണ് നടത്തിയിട്ടുള്ളത്. കുത്തക മുതലാളിമാര്‍ക്ക് സ്വാധീനം ചെലുത്തുന്ന വിഭാഗമാണ് കൃഷി മന്ത്രാലയമെന്നാണ് ആക്ഷേപം. ഇത് വലിയ പ്രത്യാഘതമുണ്ടാക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആക്ഷേപം. വരും ദിവസങ്ങള്‍ ബ്രസീലില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കും.
പാരിസ്ഥിതി പ്രശ്നങ്ങള്‍ ആമസോണ്‍ മേഖലയില്‍ വ്യാപിക്കുമെന്നും ആരോപണമുണ്ട്. കുത്തക മുതലാളിമാര്‍ക്ക് ഇടപെടാനുള്ള അവസരമൊരുക്കുന്ന സാഹചര്യത്തില്‍ ആദിവാസികളും ഗോത്രവര്‍ഗ വിഭാഗങ്ങളും അക്രമിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്നത്. പുതിയ പ്രസിഡന്റിന്റെ ഉത്തരവിനെതിരെ കാര്‍ഷിക മേഖലയിലുള്ളവര്‍ ഒന്നടങ്കം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് കാര്‍ഷിക മേഖലയ്ക്ക് കോട്ടം വരുന്ന തീരമാനമാണെന്നാണ് പുതിയ വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍