News

ഗ്രാമങ്ങളില്‍ എടിഎം ഉപയോഗം വര്‍ധിച്ചു; ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഫലം ചെയ്തു

ബെംഗളൂരു: ജന്‍ ധന്‍ അക്കൗണ്ടുകളും സര്‍ക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറും ഗ്രാമങ്ങളില്‍ എടിഎം ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. 2014 ല്‍ വെറും രണ്ട് ശതമാനമായിരുന്ന എടിഎം ഉപയോഗം ഇപ്പോള്‍ 12 ശതമാനത്തിലെത്തി.&ിയുെ;കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്തെ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു.

2020 സെപ്തംബറില്‍ 86 കോടിയാണ് ഗ്രാമങ്ങളിലെ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം. ഇതില്‍ തന്നെ 30 കോടിയോളം പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന വഴിയുള്ള റുപേ കാര്‍ഡുകളാണ്.മഹാമാരി കാലത്ത് ഗ്രാമങ്ങളിലെ ഉപഭോഗം വര്‍ധിച്ചതായി വൈറ്റ് ലേബല്‍ എടിഎം ഓപറേറ്ററായ ബിടിഐ പേമെന്റ്‌സ് സിഇഒ കെ ശ്രീനിവാസ് പറഞ്ഞു.

ഇതിന്റെ കാരണം ലോക്ക്ഡൗണില്‍ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ സാമ്പത്തികമായ തിരിച്ചടി കുറവായതാണെന്നും അദ്ദേഹം പറഞ്ഞു. ബിപിഎല്‍ വിഭാഗക്കാരെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായകരമായി.

Author

Related Articles