സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ എംയുഎഫ്ജി പ്രവചനം
റിയാദ്: സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനവും ആഗോള ധനകാര്യ സേവന കമ്പനിയുമായ എംയുഎഫ്ജിയുടെ പ്രവചനം. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഈ വര്‍ഷം -4.8 ശതമാനത്തില്‍ നിന്നും 3.6 ശതമാനമായി വളരുമെന്നാണ് എംയുഎഫ് ജികണക്കുകൂട്ടുന്നത്. എണ്ണ ഉല്‍പ്പാദനം ശക്തിപ്പെടുന്നതും എണ്ണ-ഇതര മേഖല സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകുമെന്ന് എംയുഎഫ് ജിഅഭിപ്രായപ്പെട്ടു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണാകമായ ഊര്‍ജ മേഖലയും സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ പരിവര്‍ത്തനവും രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുന്നതും ഉല്‍പ്പാദന ക്ഷമത വര്‍ധിക്കുന്നതും ജപ്പാനിലെയും മറ്റിടങ്ങളിലെയും കോര്‍പ്പറേഷനുകള്‍ക്ക് സൗദിയില്‍ നിരവധി അവസരങ്ങള്‍ ഒരുക്കുമെന്ന് എംയുഎഫ്ജിയുടെ റിയാദ് ബ്രാഞ്ച് മേധാവി ഹിരോയകി ഫുജിസവ പറഞ്ഞു.
2018 ഒക്ടോബറിലാണ് എംയുഎഫ് ജിസൗദിയില്‍ ബ്രാഞ്ച് തുറക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നിക്ഷേപം, ഫോറിന് എക്സ്ചേഞ്ച് തുടങ്ങി സമ്പൂര്‍ണ ബാങ്കിംഗ് സേവനങ്ങള്‍ നല്കുന്ന സൗദിയിലെ ആദ്യ ജാപ്പനീസ് ധനകാര്യ സ്ഥാപനമായിരുന്നു എംയുഎഫ്ജി. തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ക്ക് ബിസിനസ് മേഖലയില്‍ നിന്നും വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് ഹിരോയകി അഭിപ്രായപ്പെട്ടു. നിക്ഷേപത്തിലൂന്നിയ സാമ്പത്തിക പരിവര്‍ത്തനത്തിനാണ് സൗദി ഊന്നല്‍ നല്‍കുന്നത്. സ്വകാര്യ മേഖലയ്ക്ക് തുടര്‍ന്നും ഇതില്‍ വലിയ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍