വൈദ്യുത വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ 1.26 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി സുസുക്കി
ന്യൂഡല്‍ഹി: വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കുന്നതിനായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസൂക്കി മോട്ടോഴ്സ് 150 ബില്യണ്‍ യെന്‍ (1.26 ബില്യണ്‍ ഡോളര്‍) ഇന്ത്യയില്‍ നിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടി ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ടു ദിവസത്തേക്കാണ് സന്ദര്‍ശനം.
വരുന്ന അഞ്ച് വര്‍ഷങ്ങളിലായി 5 ട്രില്യണ്‍ യെന്‍ (42 ബില്യണ്‍ യുഎസ് ഡോളര്‍) ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനായി ഫുമിയോ മുന്‍കൈയെടുക്കുമെന്ന് ജപ്പാനിലെ ഒരു മാധ്യമത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ അവസരത്തിലാണ് സുസുക്കി നിക്ഷേപം നടത്തുമെന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്തിയതിന് പിന്നാലെ 2025 ആകുമ്പോഴേയ്ക്കും നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ നിക്ഷേപം സംബന്ധിച്ച് കമ്പനിയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍