ചെറുകിട,ഇടത്തരം ബിസിനസുകളുടെ ഡിജിറ്റലൈസേഷന്; 7100 കോടി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് ജെഫ് ബെസോസ്
ഇന്ത്യയില്‍ ചെറുകിട,ഇടത്തരം ബിസിനസുകളെ ഡിജിറ്റലൈസ് ചെയ്യാന്‍ 7100 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ സിഇഓ ജെഫ് ബെസോസ്. ദില്ലിയില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദേഹത്തിന്റെ പ്രഖ്യാപനം. 2025 ഓടെ 10 ബില്യണ്‍ ഡോളര്‍ വിലവരുന്ന 'മെയ്ക്ക് ഇന്‍ ഇന്ത്യ' സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ആമസോണ്‍ ആഗോളതലത്തില്‍ തന്നെ ചുവടുറപ്പിക്കും. രാജ്യത്തെ റീട്ടെയില്‍ വിപണിയിലെ കടുത്ത മത്സരത്തിനിടയിലാണ് ബെസോസിന്റെ ഇന്ത്യാ സന്ദര്‍ശനം. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയും യുഎസും തമ്മിലുള്ല സഖ്യം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിമാറും.
ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാകും. ഇതൊരു ജനാധിപത്യരാജ്യമാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.ജെഫ് ബെസോസിന്റെ വരവിന് മുന്നോടിയായി കോമ്പറ്റീഷന് കമ്മീഷന്‍ഓഫ് ഇന്ത്യ ആമസോണിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊള്ളലാഭം കൊയ്യാന്‍ ചെറുകിടക്കാര്‍ക്ക് നേരെ കമ്പനി ശ്രമം നടത്തിയെന്നാണ് ആരോപണം. ഇന്നലെയാണ് ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനും എതിരെ കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചത്. ജെഫ് ബെസോസിന്റെ വരവിനെതിരെ ചെറുകിട വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് ഭീമന് ആമസോണ്‍ 5.5 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നു.ഇന്ത്യയെ ഒരു പ്രധാന വിപണിയായാണ് ആമസോണ്‍ കണക്കാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍