ജെഫ് ബെസോസ് പുറത്ത്; ആമസോണിന്റെ പുതിയ സിഇഒ ആന്‍ഡി ജാസ്സി ജൂലൈ 5ന് സ്ഥാനമേല്‍ക്കും
സാന്‍ഫ്രാന്‍സിസ്കോ: ആമസോണിന്റെ പുതിയ സിഇഒ ആയി ആന്‍ഡി ജാസ്സി ജൂലൈ 5ന് സ്ഥാനമേല്‍ക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അറിയിച്ചു. ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യുഎസ്) ഇപ്പോഴത്തെ സിഇഒ ആണ് ആന്‍ഡ്. തനിക്ക് വൈകാരികമായി പ്രാധാന്യമുള്ള ദിനമാണ് ജൂലൈ 5 എന്നും അതിനാലാണ് ആ തീയതി സിഇഒ സ്ഥാനമൊഴിയാണ് തെരഞ്ഞെടുത്തതെന്നും ബെസോസ് പറഞ്ഞു. ''കൃത്യമായി 27 വര്‍ഷം മുമ്പ് 1994ല്‍ ആമസോണ്‍ സ്ഥാപിതമായ തീയതിയാണിത്,'' അദ്ദേഹം വ്യക്തമാക്കി.
'ആന്‍ഡി കമ്പനിക്കുള്ളില്‍ നന്നായി അറിയപ്പെടുന്ന ആളാണ്. ഞാനുണ്ടായിരുന്നന അത്രയും കാലം തന്നെ അദ്ദേഹവും ആമസോണില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു മികച്ച നേതാവാകാന്‍ പോകുന്നു, അദ്ദേഹത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്,' ബെസോസ് പുതിയ സിഇഒയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. നിലവില്‍ കമ്പനിയുടെ വരുമാനത്തിന്റെ പകുതിയോളം അണട-ല്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു. ആമസോണിന്റെ ക്ലൗഡ് വിഭാഗമായ എഡബ്ല്യുഎസ് ഈ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 54 ബില്യണ്‍ ഡോളര്‍ വാര്‍ഷിക റണ്‍ നിരക്ക് രേഖപ്പെടുത്തി. ഇത് 32 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്.
2003ല്‍ സ്ഥാപിതമായതുമുതല്‍ എഡബ്ല്യുഎസിന്റെ നേതൃസ്ഥാനത്ത് ആന്‍ഡി ജാസി ഉണ്ട്. 2016 ല്‍ ക്ലൗഡ് വിഭാഗത്തിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ മൊത്തം തലപ്പത്തേക്ക് അദ്ദേഹം നീങ്ങുമ്പോള്‍ എഡബ്ല്യുഎസിന്റെ സിഇഒ ആയി ആദം സെലിപ്സ്കി എത്തും. ആമസോണ്‍ സെയില്സ്ഫോഴ്സിന്റെ എക്സിക്യൂട്ടീവ് ആണ് നിലവില്‍ ആദം.
ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയി തുടങ്ങി 1.7 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സാങ്കേതിക സാമ്രാജ്യമായി ആമസോണിനെ വളര്‍ത്തുന്നതിന് നേതൃത്വം വഹിച്ച ബെസോസ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇനി നൂതനാവിഷ്കാരങ്ങളിലും നൂതന സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിലും കൂടുതലായി സമയം ചെലവിടുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയുള്‍പ്പടെയുള്ള തങ്ങളുടെ വലിയ വിപണികളില്‍ പുതിയ വിപുലീകരണങ്ങളിലേക്കും വിപണി അവസരങ്ങളിലേക്കും വലിയ തോതില്‍ കമ്പനി കടന്നെത്തുന്ന സാഹചര്യത്തിലാണ് നേതൃതലത്തില്‍ മാറ്റം സംഭവിക്കുന്നത്. സ്ഥാനമൊഴിയുന്നു എങ്കിലും ബെസോസിന്റെ പ്രഖ്യാപനങ്ങളും അദ്ദേഹം തുടങ്ങിവെച്ച ഉദ്യമങ്ങളും തന്നെയാകും ഇനിയും ഏതാനും വര്‍ഷങ്ങള്‍ ആമസോണിനെ നയിക്കുക എന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍