ആമസോണിന്റെ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ വിറ്റഴിച്ച് ജെഫ് ബെസോസ്
ആഗോള ഇ-കൊമേഴ്സ് വമ്പനായ ആമസോണിന്റെ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ സ്ഥാപകനായ ജെഫ് ബെസോസ് വിറ്റതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം ആമസോണില്‍ തനിക്കുന്ന ഓഹരികളില്‍ നിന്ന് 7.39 ലക്ഷം ഓഹരികളാണ് ഈ ആഴ്ച വിറ്റതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണിലെ ഇരുപത് ലക്ഷത്തോളം ഓഹരികള്‍ വില്‍ക്കാനാണ് ജെഫ് ബെസോസിന്റെ പദ്ധതിയെന്നും ബിസിനസ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ല്‍ 10 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. നിലവില്‍ ആമസോണില്‍ 10 ശതമാനത്തിലേറെ ഓഹരികളാണ് ജെഫ് ബെസോസിനുള്ളത്. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 191.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസാണ് മുന്നില്‍. ആമസോണിലെ ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ ഉറവിടം.
ആഗോള തലത്തില്‍ ലോക്ക് ഡൗണിലായ 2020 ല്‍ 76 ശതമാനം മൂല്യ വര്‍ധനയാണ് ആമസോണ്‍ ഓഹരികള്‍ക്കുണ്ടായത്. ലഭ്യമായ വിവരമനുസരിച്ച് ഓഹരി വിറ്റ് കിട്ടുന്ന പണം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിനലില്‍ നിക്ഷേപിക്കും. കൂടാതെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്ന ബെസോസ് എര്‍ത്ത് ഫണ്ടിനു വേണ്ടിയും പണം വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍