കോവിഡിനെ നിലംപറ്റിച്ച് ജെഫ് ബെസോസ്; 2020 ല്‍ മാത്രം ആസ്തിയില്‍ കൂട്ടിച്ചേര്‍ത്തത് 57 ബില്യണ്‍ ഡോളര്‍
കോവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി ആമസോണ്‍ മേധാവി ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ബെസോസ് 57 ബില്യണ്‍ ഡോളറാണ് (4.30 ലക്ഷം കോടി രൂപ) 2020 ല്‍ മാത്രം ആസ്തിയില്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം വിവാഹമോചന സെറ്റില്‍മെന്റിന്റെ ഭാഗമായി ആമസോണിലെ തന്റെ ഓഹരിയുടെ നാലിലൊന്ന് മുന്‍ ഭാര്യക്കു കൈമാറിയ ശേഷവും ജെഫ് ബെസോസിന്റെ സ്വത്ത് മൂല്യം മുന്നിലാണ്.സിയാറ്റില്‍ ആസ്ഥാനമായുള്ള റീട്ടെയിലര്‍ ഓഹരികള്‍ 4 ശതമാനം ഉയര്‍ന്ന് 2,879 ഡോളറിലെത്തിയതോടെ ബ്ളൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 172 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.ഏകദേശം 13 ലക്ഷം കോടി രൂപ.
വിവാഹമോചനത്തിന് മുമ്പ്, 2018 സെപ്തംബര്‍ നാലിന് കുറിച്ച റെക്കാഡായ 16,770 കോടി ഡോളര്‍ ബെസോസ് മറികടന്നു. വിവാഹ മോചനക്കരാറനുസരിച്ച് ആസ്തിയില്‍ നിന്ന് 3,800 കോടി ഡോളറും (2.86 ലക്ഷം കോടി രൂപ) ആമസോണ്‍ ഓഹരികളുടെ നാലു ശതമാനവും അദ്ദേഹം ഭാര്യ മെക്കെന്‍സിക്ക് കൈമാറിയിരുന്നു. കോവിഡ് കാലത്തും വലിയ സമ്പത്ത് നേട്ടമുള്ളവരില് ഭൂരിഭാഗവും ടെക് മേഖലയില്‍ നിന്നുള്ളവരാണ്. ടെസ്ല സിഇഒ എലോണ്‍ മസ്ക്, സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് സ്ഥാപകന്‍ എറിക് യുവാന്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
ആമസോണില്‍ 4% ഓഹരി സ്വന്തമാക്കിയ മക്കെന്‍സി ബെസോസിന്റെ ആസ്തി 57 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗിന്റെ റാങ്കിംഗില്‍ 12 ആം സ്ഥാനത്ത്. ലോകത്തെ രണ്ടാമത്തെ സമ്പന്ന വനിതയാണിപ്പോള്‍;അടുത്തിടെ ആലീസ് വാള്ട്ടന്, ജൂലിയ ഫ്ലെഷര്‍ കോച്ച് എന്നിവരെ പിന്നിലാക്കിയതോടെ.ലോറിയല് ഉടമ ഫ്രാങ്കോയിസ് ബെറ്റെന്‍കോര്‍ട്ട് മേയേഴ്സ് ആണ് മക്കെന്‍സിക്കു മുന്നിലുള്ള ഏക വനിത.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍