News

ജെറ്റ് എയര്‍വേസിന് നിക്ഷേപകന്‍ നല്‍കേണ്ടത് 4,500 കോടി രൂപ

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജെറ്റ് എയര്‍വേസിന് കൂടുതല്‍ നിക്ഷേപകരെ ആവശ്യമാണ്. ജെറ്റ് എയര്‍വേസിന് നിലവില്‍  നിക്ഷേപകര്‍ കൂടുതല്‍ തുകയാണ് ചിലവാക്കേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേസിന് പുതിയ നിക്ഷേപകന്‍ നല്‍കേണ്ട തുക 4500 കോടി രൂയോളമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജെറ്റിനെ കരകയറ്റാനും ലാഭം നേടാനും 4500 കോടി രൂപ നിക്ഷേപര്‍ നല്‍കല്‍ നിര്‍ബന്ധമാണെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം  എസ്ബിഐയുടെ തേൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം താത്പര്യ  പത്രം അടുത്ത മാസം ക്ഷണിക്കുമെന്നാണ് വിവരം. 8200 കോടി രൂപ കടബാധ്യതയുള്ള ജെറ്റിന്റെ നിയന്ത്രണം ഇപ്പോള്‍ ബാങ്കുകളുടെ കയ്യിലാണ്. ബാങ്കുകള്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥയാണ് ഇപ്പോള്‍ നരേഷ് ഗോയാലും ഭാര്യ അനിതാ  ഗോയാലും അംഗീകരിച്ചിട്ടുള്ളത്. ബാങ്കുകളുടെ സമ്മര്‍ദ്ദം മൂലം നരേഷ് ഗോയാലും ഭാര്യം അനിതാ ഗോയാലും ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയിരുന്നു. 

മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചു പണിയില്ലാതെ ജെറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ബാങ്കുകള്‍ നല്‍കിയ വിശദീകരണം. ഇതോടെ നരേഷ് ഗോയാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് സ്ഥാനമൊഴിഞ്ഞത്. നിലവില്‍ നരേഷ് ഗോയാലിന്റെ ഓഹരി 51 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. എത്തിഹാദിന്റേത് 24 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും കുറച്ചു. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബാങ്കുകള്‍ക്ക് ജെറ്റ് എയര്‍വേയ്‌സിന്റെ നിയന്ത്രണം നല്‍കിയത്.

 

Author

Related Articles