News

ജെറ്റ് എയര്‍വേസിന് പിഎന്‍ബിയുടെ ധനസഹായം; പിഎന്‍ബി 2050 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി  നേരിടുന്ന ജെറ്റ് എയര്‍വേസിന് ആശ്വാസമായി പഞ്ചാബ് നാഷണല്‍ ബാങ്ക് രംഗത്തെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് 2050 കോടി  രൂപയുടെ  ധനസഹായം അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനി തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍  നരേഷ് ഗൊയാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.  1100 കോടി രൂപയുടെ വിദേശ കറന്‍സി വായ്പയും 950 കോടി രൂപയുടെ നോന്‍ ഫണ്ട് ബെയ്‌സഡ് ഫെസിലിറ്റിയുമാണ് ജെറ്റ് എയര്‍വേസിന് പഞ്ചാബ് നാഷണല്‍ ബാങ്ക് അനുവദിച്ചിട്ടുള്ളത്. 

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ധനസഹായം ജെറ്റ് എയര്‍വേസിന് വലിയ ആശ്വസമാണ് ഇപ്പോള്‍ നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ  ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ ജെറ്റ് എയര്‍വേസിന് ഉണ്ടായിരുന്നു. ശമ്പളം കൃത്യമായി ലിഭിക്കാത്തത് കാരണം ജെറ്റ് എയര്‍വേസില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ധനസഹായം ഈ പ്രശ്ങ്ങളെല്ലാം പരിഹരിക്കാന്‍ പറ്റുന്നതായിരിക്കും. 

 

Author

Related Articles