റിലയന്‍സുമായി സഹകരിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ടിഫാനി
ഇന്ത്യയില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് പ്രമുഖ അമേരിക്കന്‍ ജുവലറി ബ്രാന്റായ ടിഫാനി & കോ. മുകേഷ് അംബാനിയുടെ റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡുമായി ചേര്‍ന്നാണ് സ്വര്‍ണാഭരണങ്ങള്‍ക്കും ഡൈമണ്ടിനും ആയുള്ള ടിഫാനി & കോയുടെ ഇ-കൊമേഴ്സ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
റിലയന്‍സിന്റെ സഹകരണത്തോടെ ടിഫാനി & കോയുടെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ ഷോറൂം 2020 ജനുവരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. ടിഫാനിയുടെ ഡല്‍ഹിയിലെ ഷോറൂമില്‍ ലഭിക്കുന്ന എല്ലാ മോഡലുകളും ഓണ്‍ലൈനിലും ലഭ്യമാകും. കൂടാതെ ഡൈമണ്ഡ് കണ്സള്ട്ടേഷന് ബുക്കിംഗും വെബ്സൈറ്റില്‍ ലഭിക്കും.
ഈ വര്‍ഷം ജനുവരിയില്‍ ടിഫാനി&കോയെ ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ എല്‍വിഎംഎച്ച് മോയിറ്റ് ഹെന്നസി ഏറ്റെടുത്തിരുന്നു. ആഗോള തലത്തില്‍ മൂന്നൂറില്‍ അധികം റീട്ടെയില്‍ ഷോറൂമുകളാണ് ടിഫാനിക്ക് ഉള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍